അജ്മീര്‍ ദര്‍ഗയില്‍ മുദ്രാവാക്യം വിളി, ഇരു വിഭാഗങ്ങള്‍ ഏറ്റുമുട്ടി

ജയ്പൂര്‍- രാജസ്ഥാനിലെ അജ്മീര്‍ ശരീഫ് ദര്‍ഗയില്‍ ഇരുവിഭാഗങ്ങള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി.  ഖ്വാജ മൊയ്‌നുദ്ദീന്‍ ചിസ്തിയുടെ ദര്‍ഗയില്‍ ഉറൂസില്‍ പങ്കെടുക്കാനെത്തിയ ഒരു സംഘം ബറേല്‍വി വിഭാഗത്തിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചതിനെ തുടര്‍ന്നാണ് വാക്കേറ്റം തുടങ്ങിയതും സംഘര്‍ഷത്തില്‍ കലാശിച്ചതും.
മറ്റൊരു വിഭാഗത്തിന്റെ മുദ്രാവാക്യങ്ങള്‍ കേട്ട് ദര്‍ഗയിലെ സംരക്ഷകരും സേവകരുമായ ഖാദിമുകള്‍  പ്രകോപിതരായി. ഇത് രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന് കാരണമായി.
സംഘര്‍ഷത്തിന്റെ വീഡിയോ ക്ലിപ്പുകള്‍ പ്രചരിക്കുന്നുണ്ട്.
ദര്‍ഗ അധികൃതരും പോലീസും  ഇടപെട്ടാണ് സംഘര്‍ഷം അവസാനിപ്പിച്ചത്.
ബറേല്‍വി വിഭാഗത്തിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചവര്‍  സംഘര്‍ഷത്തിനിടയില്‍ സ്ഥലം വിടകയും ചെയ്തു. പോലീസ് കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News