റിയാദ്- റിയാദിലെ വഴിക്കടവുകാരായ കുടുംബങ്ങൾ ശിഫയിലെ റഹ്മാനിയ ഹോട്ടൽ ഓഡിറ്റോറിയത്തിൽ ഒത്തുകൂടി സൗഹൃദം പങ്കിട്ടു. റിവ പ്രസിഡന്റ് സൈനുൽ ആബിദ് തോരപ്പ അധ്യക്ഷത വഹിച്ചു. വഴിക്കടവ് മണിമൂളി സ്വദേശി ഫിലിപ്പ് പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്തു. പ്രവാസ ലോകത്ത് ഒറ്റപ്പെട്ടു ജീവിക്കുന്ന വീട്ടമ്മമാർക്ക് ഇത്തരം കൂട്ടായ്മകളിലൂടെ അറിവുകൾ പങ്കുവെക്കാനും സഹൃദം ഊട്ടി ഉറപ്പിക്കാനും പ്രയോജനകരമാവുമെന്ന് അദ്ദേഹം പറഞ്ഞു. ലത്തീഫ് ബാബു, ഷുഹൈബ് ഒളകര, മുഹമ്മദലി തമ്പലക്കോടൻ, വാപ്പു പുതിയറ, അനീസ് തുരുതുര, ജംസീദ്, മിലി ഫിലിപ്പ്, സുബൈദ മാഞ്ചേരി, റംല ഹനീഫ, ആസ്മി സമീർ, കാവ്യ ഡിബിൻ, സുഹാനത് ജംഷീദ്, ഫെബിന ജാസ്മിൻ, തസ്‌നി നിയാസ് എന്നിവർ സംസാരിച്ചു.
നിയാൻ പുതിയറ, റിതു പാർവതി, ഹഫീസ് മുഹമ്മദ് എന്നിവർ ഗാനാലാപനം നടത്തി. ക്വിസ് മത്സരത്തിൽ റീം ഫാത്തിമ ജേതാവായി. വഴിക്കടവ് സ്വദേശി സലാഹുദ്ദീൻ ഗ്ലൈസ് ഇലക്‌ട്രോണിക് വക സമ്മാനങ്ങൾ വിതരണം ചെയ്തു. ജനറൽ സെക്രട്ടറി റഷീദ് തമ്പലക്കോടൻ സ്വാഗതവും വെൽഫെയർ കൺവീനർ ഹനീഫ പൂവത്തിപോയിൽ നന്ദിയും പറഞ്ഞു. ഹംസ, നിയാസ്, ഡിബിൻ, സമീന ലത്തീഫ്. റജില നൂറ, ദിൽഷാദ് ബീഗം, മുഷീറ സലാഹുദ്ദീൻ, റാണിയ ഷുഹൈബ്, സുഹാനത് ജംഷീർ എന്നിവർ നേതൃത്വം നൽകി.






