ജെ.എസ്.സി നീന്തൽ അക്കാദമി പന്ത്രണ്ടാമത് ബാച്ച് പരിശീലനം പൂർത്തിയാക്കി

ജെ.എസ്.സി നീന്തൽ അക്കാദമിയിൽനിന്ന് പരിശീലനം പൂർത്തിയാക്കിയ കുട്ടികൾ സർട്ടിഫിക്കറ്റുമായി 

ജിദ്ദ- ജെ.എസ്.സി നീന്തൽ അക്കാദമിയിലെ കുട്ടികളുടെ പന്ത്രണ്ടാമത് ബാച്ചിന്റെയും മുതിർന്നവരുടെ മൂന്നാമത്തെ ബാച്ചിന്റെയും പരിശീലനം പൂർത്തിയായി. അംഗീകൃത പരിശീലന സർട്ടിഫിക്കറ്റുള്ള മികച്ച കോച്ചുമാരുടെ ശിക്ഷണത്തിലായിരുന്നു പരിശീലനം. വെള്ളത്തോടുള്ള ഭീതിയകറ്റി മികവുറ്റ രീതിയിൽ പഠിക്കാനെത്തിയവർ നീന്തൽ പരിശീലനം പൂർത്തിയാക്കി. വെള്ളത്തിൽ അകപ്പെട്ടുള്ള അത്യാഹിതത്തിൽ നിന്ന് മുതിർന്നവരെയും കുട്ടികളെയും സുരക്ഷിതരക്കുക എന്ന സാമൂഹിക ഉത്തരവാദിത്തം ഏറ്റെടുത്താണ് ഈ ഉദ്യമത്തിന് ജെ.എസ്.സി മുന്നിട്ടിറങ്ങിയത് എന്ന് അക്കാദമി ഭാരവാഹികൾ അറിയിച്ചു.
ഇതുവരെയായി 400 ലേറെ ട്രെയിനികൾക്ക് നീന്തൽ സ്വായത്തമാക്കാൻ പരിശീലനം വഴി സാധിച്ചു. പെൺകുട്ടികളടക്കമുള്ളവരിൽനിന്ന് വലിയ സ്വീകാര്യതയാണ് നീന്തൽ പരിശീലനത്തിന് ലഭിക്കുന്നത്.
പുതിയ ബാച്ചിന്റെ പരിശീലനം ഫെബ്രുവരി മൂന്നിന് വെള്ളിയാഴ്ച ആരംഭിക്കും. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും  www.jscsocceracademy.com ലിങ്കിൽ ബന്ധപ്പെടാം. ഫോൺ: 050 747 5020.

Tags

Latest News