കിഴക്കൻ പ്രവിശ്യയിൽ ഉത്സവ പ്രതീതിയിൽ 'നവയുഗ സന്ധ്യ 2 കെ 22''

നവയുഗ സന്ധ്യ സാംസ്‌കാരിക സമ്മേളനം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യുന്നു. 

ദമാം- സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ കൊച്ചു കേരളം പറിച്ചു നട്ടത് പോലെ വർണ വിസമയങ്ങളുടെ ഉത്സവം തീർത്ത് 'നവയുഗ സന്ധ്യ 2 കെ 22''  ദമാം ഉമ്മുൽ സാഹിക്കിൽ അരങ്ങേറി. നൂറുകണക്കിന് സ്‌കൂൾ കുട്ടികൾ പങ്കെടുത്ത കളറിംഗ്, ചിത്രരചന മത്സരങ്ങളോടെയാണ്  നവയുഗ സന്ധ്യ ആരംഭിച്ചത്. ഫുഡ് ഫെസ്റ്റിവൽ, ചിത്രപ്രദർശനം, പുസ്തക പ്രദർശനം, മെഡിക്കൽ ക്യാമ്പ്, നോർക്ക-പ്രവാസി ക്ഷേമനിധി ഹെൽപ് ഡെസ്‌ക് എന്നിവയും സജ്ജീകരിച്ചിരുന്നു. വിനോദ് കുഞ്ഞു, വില്യം പായിപ്പാട്, ഹഫ്സത് അഷ്‌റഫ്, സംവൃത സുരേഷ്, ഖദീജ നാഫീല, ഷാലിൻ ഹബീബ് എന്നീ ചിത്രകാരന്മാരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. തുടർന്ന് അരങ്ങേറിയ, നാടൻ ശേലുള്ള നൃത്തകലാരൂപങ്ങൾ മുതൽ കാവുകൾ തീണ്ടുന്ന തെയ്യം വരെ അണിനിരന്ന സാംസ്‌കാരിക ഘോഷയാത്ര വേറിട്ട അനുഭവമായി.
തിരുവാതിരയും മാർഗംകളിയും ക്രിസ്മസ് കരോൾ സംഘവും ഒപ്പനയും ശാസ്ത്രീയ, നാടൻ നൃത്തങ്ങളും മനോഹര ഗാനങ്ങളും സിനിമാറ്റിക് നൃത്താവിഷ്‌കാരങ്ങളും നിറഞ്ഞ കലാസന്ധ്യ കാഴ്ചക്കാരുടെ മനം നിറച്ചു.  കിഴക്കൻ പ്രവിശ്യയിലെ നൂറോളം കലാകാരന്മാർ നവയുഗ സന്ധ്യ വേദിയിൽ അണിനിരന്നു. ഡോ. അമിതാ ബഷീർ, സാനിയ സ്റ്റീഫൻ എന്നിവർ അവതാരകരായി. നവയുഗ സന്ധ്യയോടനുബന്ധിച്ചു നടന്ന സാംസ്‌കാരിക സദസ്സിൽ നവയുഗം കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. കേരള റവന്യൂ മന്ത്രി കെ രാജൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരള ഹൗസിങ് ബോർഡ് ചെയർമാൻ മുഖ്യ പ്രഭാഷണം നടത്തി. നവയുഗം അൽഹസ്സ മേഖല പ്രസിഡന്റ് ഉണ്ണി മാധവം, സഫിയ അജിത്ത് അനുസ്മരണം നടത്തി.
സാംസ്‌കാരിക സദസ്സിൽ വെച്ച് കേന്ദ്ര രക്ഷാധികാരി ഷാജി മതിലകം സഫിയ അജിത്ത് മെമ്മോറിയൽ സാമൂഹ്യ പ്രതിബദ്ധത അവാർഡ് പ്രഖ്യാപനം നടത്തി. മന്ത്രി കെ. രാജന് നവയുഗത്തിന്റെ സഫിയ അജിത്ത്  അവാർഡ് പി.പി സുനീർ സമ്മാനിച്ചു. കേന്ദ്ര കമ്മിറ്റി ട്രഷറർ സാജൻ കണിയാപുരം കാഷ് അവാർഡ് സമ്മാനിച്ചു.
ദമാം ഇന്ത്യൻ എംബസി വോളന്റിയർ ടീം കോർഡിനേറ്റർ മിർസ സഹീർ ബൈഗ്, ദമാം ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ മെഹ്നാസ് ഫരീദ്, ഏറാം ഗ്രൂപ്പ് കമ്പനിയുടെ ഗ്രൂപ്പ് ഡയറക്ടറും സി.ഒ.ഒയുമായ  മധു ആർ. കൃഷ്ണൻ, ജുബൈലിൽ ഇന്ത്യൻ എംബസി വളണ്ടിയർ ഡെസ്‌കിന്റെ കോർഡിനേറ്റർ ജയൻ തച്ചൻപാറ, പ്രവാസി എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ മാത്തുക്കുട്ടി പള്ളിപ്പാട്, വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ ശ്രീകുമാർ കായംകുളം, ആതുര ശുശ്രൂഷ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച നഴ്‌സുമാരായ അനിയമ്മ പൗലോസ്, ജൂബി ബഷീർ, 'സൗദി പാട്ടു കൂട്ടം' അമരക്കാരനും നാടൻപാട്ട് കലാകാരനുമായ സന്തു സന്തോഷ്  എന്നിവരെ ചടങ്ങിൽ ആദരിച്ചു.
കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടൻ, നാസ് വക്കം (സാമൂഹ്യ പ്രവർത്തകൻ), നൗഷാദ് അകോലത്തു (നവോദയ), സിദ്ദീഖ്് പാണ്ടികശാല (കെ.എം.സി.സി), ഇ.കെ.സലിം (ഒ.ഐ.സി.സി) എന്നിവർ ആശംസകൾ നേർന്നു. മത്സരങ്ങളുടെ ഫലപ്രഖ്യാപനം സ്വാഗത സംഘം രക്ഷാധികാരി പ്രിജി കൊല്ലം നടത്തി. ചിത്രരചന, കളറിംഗ്, കേക്ക് മേക്കിങ്, ക്യാരംസ് എന്നീ മത്സരങ്ങളിൽ വിജയിച്ചവർക്കും പത്ത്, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. കലാപരിപാടികളിൽ പങ്കെടുത്തവർക്കും സമ്മാനങ്ങൾ നൽകി. ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ സ്വാഗതവും സംഘാടക സമിതി ജനറൽ കൺവീനർ ബിജു വർക്കി നന്ദിയും പറഞ്ഞു.
നവയുഗ സന്ധ്യക്ക് ഗോപകുമാർ, നിസാം കൊല്ലം, ലത്തീഫ് മൈനാഗപ്പള്ളി, അരുൺ ചാത്തന്നൂർ, പ്രിജി കൊല്ലം, സഹീർഷാ, ഷിബു കുമാർ, ദാസൻ രാഘവൻ, സനു മഠത്തിൽ, ശരണ്യ ഷിബു, ഉണ്ണി മാധവം, അനീഷ കലാം, ബിനുകുഞ്ഞു, സജീഷ് പട്ടാഴി, സന്തോഷ് ചെങ്കോലിക്കൽ, മിനി ഷാജി,  ജാബിർ, സംഗീത ടീച്ചർ, ഷീബ സാജൻ, റിയാസ്, സുശീൽ കുമാർ, ശാമിൽ നെല്ലിക്കോട്, വേലുരാജൻ,  സാബു, സുരേന്ദ്രൻ, ജിതേഷ്, സാജി അച്ചുത്, ഉണ്ണികൃഷ്ണൻ, റഷീദ് പുനലൂർ, കൃഷ്ണൻ, റെജീൻ ചന്ദ്രൻ, സുകുപിള്ള, ശ്രീലാൽ, നൗഷാദ്, ബെക്കർ, മീനു അരുൺ, ബിനീഷ്, വർഗീസ്, നന്ദകുമാർ, രാജൻ കായംകുളം എന്നിവർ നേതൃത്വം നൽകി.

Tags

Latest News