Sorry, you need to enable JavaScript to visit this website.
Wednesday , March   22, 2023
Wednesday , March   22, 2023

പശുക്കള്‍ ചവിട്ടിമെതിച്ചു; 57 കാരന് ദാരുണാന്ത്യം

ലണ്ടന്‍- ഭാര്യയ്‌ക്കൊപ്പം സായാഹ്ന സവാരിക്കിറങ്ങിയ 57 കാരന്‍ പശുക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു. നെതര്‍ടണ്‍ ഗ്രാമത്തിലെ തന്റെ വീടിനടുത്തുള്ള വയലിലൂടെ നടക്കുന്നതിനിടയിലാണ് മൈക്കല്‍ ഹോംസിനുനേരെ പശുക്കളുടെ ആക്രമണം ഉണ്ടായത്.
പശു കുത്തിയതിനെ തുടര്‍ന്ന് മൈക്കല്‍ ഹോംസ് തെറിച്ചുവീഴുകയും പശുക്കള്‍ അദ്ദേഹത്തെ ചവിട്ടി മെതിക്കുകയുമായിരുന്നു. നെഞ്ചില്‍ സാരമായി പരിക്കേറ്റ ഹോംസ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ തെരേസ വീല്‍ചെയറിലായി.  
പശുക്കള്‍ പിന്നില്‍നിന്ന് വന്നതിനാല്‍ തങ്ങള്‍ അറിഞ്ഞില്ലെന്നും ഇടിച്ചിട്ടതിനുശേഷമാണ് തങ്ങളെ ലക്ഷ്യമാക്കിയാണ് പശുക്കള്‍ വന്നതെന്ന് അറിഞ്ഞതെന്നും തെരേസ പോലീസിനോട് പറഞ്ഞു. വയലിലൂടെ സ്ഥിരമായി തങ്ങള്‍ നടക്കാറുള്ളതാണെന്നും സ്ഥിരമായി വയലില്‍ പശുക്കള്‍ ഉണ്ടാകാറുള്ളതാണെങ്കിലും ഇത്തരത്തില്‍ ഒരിക്കല്‍പോലും ദുരനുഭവം ഉണ്ടായിട്ടില്ലെന്നും അവര്‍ പറഞ്ഞു.
ടെലികോം ജീവനക്കാരായ ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 34 വര്‍ഷമായി. നടക്കാന്‍ ഇവരോടൊപ്പം രണ്ട് വളര്‍ത്തു നായ്ക്കളും ഉണ്ടായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
മാര്‍ട്ടിന്‍ മിച്ചല്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഫാമിലെ പശുക്കളാണ് അക്രമാസക്തരായത്. സാധാരണയായി തന്റെ പശുക്കള്‍ ആക്രമണ സ്വഭാവം കാണിക്കാറില്ലെന്നും എന്നാല്‍ ദമ്പതികളോടൊപ്പം നായ്ക്കളെ കണ്ടതുകൊണ്ടായിരിക്കാം പശുക്കളെ പ്രകോപിതരായെന്നാണ്  ഇയാള്‍ പറയുന്നത്.
ദുരന്തം സംഭവിച്ചതിനാല്‍ തന്റെ ഫാമിലൂടെയുള്ള നടപ്പാത അടച്ച് മറ്റൊരു വഴിയിലൂടെയാക്കണമെന്ന്  കൗണ്‍സിലിന് നിവേദനം സമര്‍പ്പിച്ചതായി മാര്‍ട്ടിന്‍ മിച്ചല്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News