ജിദ്ദ- പാണ്ടിക്കാട് നിവാസികളായ ജിദ്ദ പ്രവാസികളുടെ കൂട്ടായ്മ (പപ്പ) ജനറൽ ബോഡി യോഗവും കലാസന്ധ്യയും ഷറഫിയ റീഗൽ ഓഡിറ്റോറിയത്തിൽ നടന്നു. അസോസിയേഷന്റെ പന്ത്രണ്ടാം വാർഷികാഘോഷത്തോടു കൂടി നടന്ന സാംസ്‌കാരിക സമ്മേളനത്തിലും കലാമേളയിലും ജിദ്ദയിലെ പ്രമുഖ കലാസാംസ്‌കാരിക രംഗത്തെ വ്യക്തിത്വങ്ങൾ പങ്കെടുത്തു.
പ്രസിഡന്റ് മൂസ വെട്ടിക്കാട്ടിരി അധ്യക്ഷത വഹിച്ചു. അഞ്ചില്ലൻ അബൂബക്കർ ഉദ്ഘാടനം ചെയ്തു. മുനീർ വള്ളുവങ്ങാട് വാർഷിക റിപ്പോർട്ടും സമീർ വളരാട് സാമ്പത്തിക റിപ്പോർട്ടും അഞ്ചില്ലൻ ഉമർ വെൽഫെയർ റിപ്പോർട്ടും അവതരിപ്പിച്ചു. ഫൈസൽ കോടശ്ശേരി സ്വാഗതവും ഇസ്മായിൽ എ.ടി നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി അഞ്ചില്ലൻ അബൂബക്കർ (ചെയർമാൻ), അൻവർ വി.പി (പ്രസിഡന്റ്), മുസ്തഫ തറിപ്പടി, ഫൈസൽ എം.കെ, കോടശ്ശേരി (വൈസ് പ്രസിഡന്റ്), അൻഷാജ് പൂളമണ്ണ (ജനറൽ സെക്രട്ടറി), യൂനുസ് കുരിക്കൾ വാളനി, മുനീർ വള്ളുവങ്ങാട് (ജോയന്റ് സെക്രട്ടറി), റഷീദ് പാണ്ടിക്കാട് (ട്രഷറർ) സമീർ വളരാട് (പി ആർ ഒ), അഞ്ചില്ലൻ ഉമർ, ബാവ ചെമ്പ്രശ്ശേരി (വെൽഫെയർ വിംഗ്), ഖാലിദ് കിഴക്കേ പാണ്ടിക്കാട്, ആപ പുലിയോടൻ (സ്‌പോർട്‌സ് വിംഗ്), ഷാജി പി.സി, ഫൈസൽ എം.കെ (ആർട്‌സ് വിംഗ്),നെർഷാദ്, സന്തോഷ് വി.ആർ (ഐ ടി വിംഗ്) എന്നിവരെ തെരഞ്ഞെടുത്തു.
തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനം ഹജ് വെൽഫെയർ ഫോറം ചെയർമാൻ നസീർ വാവക്കുഞ്ഞ് ഉദ്ഘാടനം ചെയ്തു. മോട്ടിവേഷൻ സെഷന് പ്രശസ്ത മൈന്റ് പവർ ട്രെയിനറായ ജലീൽ എമറാൾഡ് നേതൃത്വം നൽകി. ചിന്തകളുടെ ശക്തി എന്ന വിഷയവുമായി ബന്ധപ്പെട്ട ക്ലാസ് ശ്രോതാക്കൾക്ക് പുതിയ അനുഭവമായി. അൻവർ വി.പിയുടെ അധ്യക്ഷതയിൽ ചേർന്ന സാംസ്‌കാരിക സമ്മേളനത്തിൽ അൻഷാജ് പൂളമണ്ണ സ്വാഗതവും റഷീദ് പാണ്ടിക്കാട് നന്ദിയും പറഞ്ഞു. ലൈവ് ഓർക്കസ്ട്രയോടു കൂടിയ സംഗീത സന്ധ്യയും കാസർകോട് ടീമിന്റെ പാട്ട് മക്കാനിയും ആസ്വാദ്യമായി.






