ഐ.ഒ.സി പ്രസിഡന്റിന് സ്‌നേഹാദരവ്

മക്ക- ഒഐസിസി മക്ക സെൻട്രൽ കമ്മിറ്റി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി) നാഷണൽ പ്രസിഡന്റായി ചുമതലയേറ്റ ജാവേദ് മിയാൻദാദിനെ ആദരിച്ചു. 
കെ.പി.സി.സി ജനറൽ സെക്രട്ടറി ബിആർഎം ഷഫീർ ജാവേദിന് സ്‌നേഹാദരവ് നൽകി. ഒഐസിസി ഹജ് സെൽ പ്രവർത്തനങ്ങളിൽ എന്നും ഒരുമയോടെ പ്രവർത്തിക്കുന്ന ഐഒസി വരുംവർഷങ്ങളിൽ സൗദിയുടെ എല്ലാ മേഖലയിൽനിന്നും പ്രവർത്തകരെ പങ്കെടുപ്പിക്കുമെന്ന് ജാവേദ് അറിയിച്ചു. ഷാനിയാസ് കുന്നിക്കോട് അധ്യക്ഷത വഹിച്ചു. ഷാജി ചുനക്കര സ്വാഗതം ആശംസിച്ചു. 
നൗഷാദ് പെരുന്തല്ലൂർ, സലീം കണ്ണൻകുഴി, നൗഷാദ് തൊടുപുഴ, മനാഫ് ചടയമംഗലം, ഷെബീർ കാക്കിയ, നിസാം കായംകുളം, സാക്കിർ കൊടുവള്ളി, ജയ്‌സ് ഓച്ചിറ, അബ്ദുൽ കരീം വരന്തപ്പള്ളി എന്നിവർ സംസാരിച്ചു റഷീദ് ബിൻസാഗർ നന്ദി പഞ്ഞു.
 

Tags

Latest News