തബൂക്ക്- ഇന്ത്യ പരമാധികാര റിപ്പബ്ലിക് ആയതിന്റെ 74 ാം വാർഷികം മലയാളി അസോസിയേഷൻ ഫോർ സോഷ്യൽ സർവീസ് (മാസ് തബൂക്ക്) സമുചിതമായി ആഘോഷിച്ചു.
സ്‌നേഹ ലിസ സാബു, കൃപ സാറ സാബു എന്നിവരുടെ നേതൃത്വത്തിൽ ആലപിച്ച ദേശഭക്തി ഗാനത്തോടു കൂടി ആരംഭിച്ച പരിപാടിയിൽ മാത്യു തോമസ് നെല്ലുവേലിൽ മുഖ്യ പ്രഭാഷണം നടത്തി. മുസ്തഫ തെക്കൻ അധ്യക്ഷത വഹിച്ചു. രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം ഫൈസൽ നിലമേലും മുഖ്യമന്ത്രിയുടെ റിപ്പബ്ലിക് ദിന സന്ദേശം അനിൽ പുതുക്കുന്നത്തും അവതരിപ്പിച്ചു. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഡോ. മുഹമ്മദ് റഊഫ് അവതരിപ്പിച്ചു. കുട്ടികളും മുതിർന്നവരുമടക്കമുള്ളവുരുടെ ദേശീയ ഗാനാലാപനത്തോടു കൂടി പരിപാടികൾ അവസാനിച്ചു. യോഗത്തിൽ ഉബൈസ് മുസ്തഫ സ്വാഗതവും ജോസ് സ്‌കറിയ നന്ദിയും രേഖപ്പെടുത്തി.






