കേളി ഡയറി റിമി ടോമി പ്രകാശനം ചെയ്തു

റിയാദ്- കേളി കലാസാംസ്‌കാരിക വേദി 2023 ലെ ഡയറി പുറത്തിറക്കി. കേളിയുടെ ഇരുപത്തി രണ്ടാം വാർഷികമായ കേളി ദിനം 2023 നോടനുബന്ധിച്ച മെഗാഷോയിൽ പങ്കെടുക്കാനെത്തിയ പ്രശസ്ത പിന്നണി ഗായിക റിമി ടോമി, പ്രസിഡന്റ് സെബിൻ ഇഖ്ബാലിൽ നിന്നും ഡയറി ഏറ്റുവാങ്ങി പ്രകാശനം നിർവഹിച്ചു.
പ്രകാശന ചടങ്ങിൽ പ്രസിഡന്റ് സെബിൻ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞു. രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, കുടുംബ വേദി സെക്രട്ടറി സീബ കൂവോട്, രക്ഷാധികാരി സമിതി അംഗങ്ങൾ, കുടുംബവേദി സെക്രട്ടറിയേറ്റ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
കേളിയുടെ 72 യൂനിറ്റ് കമ്മിറ്റി അംഗങ്ങൾ, 12 ഏരിയ കമ്മിറ്റി അംഗങ്ങൾ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, രക്ഷാധികാരി സമിതി അംഗങ്ങൾ, വിവിധ സബ് കമ്മിറ്റികളായ ജീവകാരുണ്യം, സാംസ്‌കാരികം, സ്‌പോർട്‌സ്, സൈബർ, മാധ്യമം എന്നിവയിലെ അംഗങ്ങളെ ഡയറിയിലൂടെ പൊതു സമൂഹത്തിന് പരിചയപ്പെടുത്തുന്നുണ്ട്. റിയാദിലെ പ്രമുഖ വ്യാപാര സ്ഥാപനങ്ങളെയും ഡയറിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കേരളത്തിലെ നിർധനരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വേണ്ടി കേളി ഏറ്റെടുത്ത 'ഒരു ലക്ഷം പൊതിച്ചോർ' എന്ന പദ്ധതിയുടെ വിജയത്തിനായി ഡയറിയിൽ നിന്നുള്ള വരുമാനം ഉപയോഗപ്പെടുത്തുമെന്ന് രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് പറഞ്ഞു. ട്രഷറർ ജോസഫ് ഷാജി നന്ദി പറഞ്ഞു.

Tags

Latest News