ആപ്ടെകുമായി ചേർന്ന് ലാക്മെ അക്കാദമി ദി ഷോകേസ് എന്ന പേരിൽ ഫാഷൻ റൺവേയുടെ ആദ്യ പതിപ്പ് അവതരിപ്പിച്ചു. ഗോവയിലെ അലില ദിവയിൽ വർണപ്പകിട്ടേറിയ അന്തരീക്ഷത്തിലാണ് ഷോ ഇവന്റ് നടന്നത്. ഡിസൈനർ സാമന്ത് ചൗഹാന്റെ ലേബലിൽ ഫാഷൻ കൊറിയോഗ്രഫർ നിഷാ ഹരാലെ കൊറിയോഗ്രഫി ചെയ്ത ഷോക്കു പ്രൊഫഷണൽ ഹെയർ ആന്റ് മേക്കപ് നിർവഹിച്ചത് ലാക്മെ അക്കാദമി വിദ്യാർത്ഥികളായിരുന്നു. ആപ്ടെക് കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ലാക്മെ അക്കാദമിയിൽ നിന്നുള്ള 2000 ലധികം വിദ്യാർത്ഥികൾ, ഹെയർ, സ്കിൻ, മേക്കപ്, നെയിൽസ് എന്നിവയുടെ വിവിധ വിഭാഗങ്ങളിൽ പങ്കെടുത്തു.
അവരിൽ 500 ലേറെ പേർ ഗോവയിൽ നടന്ന ദി ഷോകേസിന്റെ ഗ്രാൻഡ് ഫിനാലെയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. വിജയികൾക്ക് ലാക്മെ ഫാഷൻ വീക്കിൽ പ്രശസ്ത കൊറിയോഗ്രഫറും സംവിധായികയുമായ ഫാറാഖാൻ തന്റെ അടുത്ത പ്രോജക്ടിൽ അവസരം നൽകും.