Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗജന്യ കരിയർ കൗൺസലർ സർട്ടിഫിക്കേഷൻ കോഴ്‌സ്

കരിയർ കൗൺസലർമാരാകാൻ ആഗ്രഹിക്കുന്നവർക്ക് ഒലീവിയ ഫൗണ്ടേഷൻ സൗജന്യ പരിശീലനം നൽകുന്നു. രണ്ട് ലെവലുകളിലായി ഒരു ലക്ഷം രൂപയിലധികം മൂല്യമുള്ള ഇന്റർനാഷണൽ കരിയർ കൗൺസലർ സർട്ടിഫിക്കേഷൻ (ഐസിസി) കോഴ്‌സാണ് ഫൗണ്ടേഷൻ സൗജന്യമായി ലഭ്യമാക്കുന്നത്.  കരിയർ കൗൺസലിംഗിൽ താൽപര്യവും അഭിരുചിയുമുള്ള ബിരുദധാരികൾക്ക് കോഴ്‌സിന് അപേക്ഷിക്കാം. അധ്യാപന പശ്ചാത്തലമോ സൈക്കോളജി ബിരുദമോ ഉള്ളവർക്ക് സർട്ടിഫിക്കേഷൻ പ്രോഗ്രാമിൽ മുൻഗണന ലഭിക്കും. സിലബസ് അധിഷ്ഠിത ഡിജിറ്റൽ വിദ്യാഭ്യാസം നൽകുന്ന പ്രമുഖ സ്ഥാപനമായ എഡ് ഗ്ലോബ് പാത്ത്‌ഫൈൻഡറുമായി സഹകരിച്ചാണ് ഒലീവിയ, ഇന്റർനാഷണൽ കരിയർ കൗൺസലർ സർട്ടിഫിക്കേഷൻ പ്രോഗ്രാം നൽകുന്നത്.
കരിയർ കോച്ചിംഗ്, കരിയർ കൗൺസംലിംഗ് സ്‌കിൽസ്, കരിയർ അസസ്‌മെന്റ് ടൂളുകൾ, മാച്ച് മേക്കിംഗ് പ്രൊസസ്, കരിയർ ആപ്റ്റിറ്റിയൂഡ് ടെസ്റ്റിംഗ് തുടങ്ങി ദേശീയ, അന്തർദേശീയ സ്‌കോളർഷിപ്പുകൾ, കരിയർ പ്രൊഫൈലിംഗ്, കരിയർ ബിൽഡിംഗ് വരെ നീളുന്ന കരിയർ കൗൺസലിംഗ് രംഗത്തെ ഏറ്റവും നൂതനമായ ടൂളുകൾ പഠിക്കാനുള്ള അവസരമാണ് ഇതിലൂടെ ഒലീവിയ ഫൗണ്ടേഷൻ ഒരുക്കുന്നതെന്ന് ഒലീവിയ ഗ്രൂപ്പ് എംഡി കൃഷ്ണകുമാർ കെ.ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒലീവിയ ഫൗണ്ടേഷന്റെയും എഡ് ഗ്ലോബ് പാത്ത്‌ഫൈൻഡറിന്റെയും  ഭാരവാഹികളായ ജെർലിറ്റ് ഔസേഫ്, ശ്രീകുമാർ ടി.എ, കെ. ജയകുമാർ, മാക്സിൻ ജെയിംസ്, വിവേകാനന്ദ ഷേണായ് എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു. അപേക്ഷിക്കാൻ www.oleeviafoundation.org സന്ദർശിക്കുക. 

Latest News