Sorry, you need to enable JavaScript to visit this website.

ഉയരങ്ങൾ കീഴടക്കാൻ സുസുക്കിയുടെ മൗണ്ടൻ ഗോട്ട്

എസ്‌.യു.വി വാഹനങ്ങളെ ഇഷ്ടപ്പെടുന്നവരുടെ ഏറെ നാളത്തെ കാത്തിരിപ്പാണ് ഓട്ടോ എക്‌സ്‌പോയിൽ മാരുതി സുസുക്കി ജിംനി അവതരിപ്പിച്ചുകൊണ്ട് അവസാനിച്ചത്. രണ്ട് വേരിയന്റുകളിലാണ്  ജിംനി വരുന്നത്. ആൽഫ എന്നത് ഹൈ എൻഡ് മോഡലും സെറ്റ എന്ന വില കുറഞ്ഞ മോഡലുമാണ്
ഓഫ് റോഡിൽ താരമാകാനാണ് മാരുതി സുസുക്കി ജിംനി എത്തുന്നത്. ലോഞ്ച് ചെയ്ത് ഏതാനും ദിവസത്തിനുള്ളിൽ 10,000 ബുക്കിംഗുകൾ ആണ് ജിംനി നേടിയത്.  ഈ എസ്‌യുവി ഇന്ത്യയിൽ തന്നെയാണ് നിർമിക്കുന്നത്. മറ്റു രാജ്യങ്ങളിലേക്കുള്ള യൂനിറ്റുകളും ഇന്ത്യയിൽ നിന്ന് തന്നെയാണ് കയറ്റുമതി ചെയ്യുന്നത്. കമ്പനിയുടെ ഗുരുഗ്രാം പ്ലാന്റിലാണ് വാഹനം നിർമിക്കുന്നത്.


വില ഈ വർഷം ഏപ്രിലിലോ മേയിലോ കമ്പനി വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ നിരയിൽ ബ്രെസ്സയ്ക്കും ഗ്രാൻഡ് വിറ്റാരയ്ക്കും ഇടയിലായിരിക്കും ജിംനി ഇടംപിടിക്കുക. മഹീന്ദ്ര ഥാറിനും ഫോഴ്‌സ് ഗൂർഖയ്ക്കും നേരിട്ട് എതിരാളിയായിട്ടായിരിക്കും ജിംനി. നിലവിൽ ഇന്ത്യയിൽ നിർമിക്കുന്ന ത്രി ഡോർ ജിംനിയുടെ വിപുലീകരിച്ച മോഡലാണ് ഫൈവ് ഡോർ. ദുബായിൽ ഇതിനകം ജിംനി 3 ഡോർ താരമായിക്കഴിഞ്ഞു. 
5 ഡോർ സെറ്റ വേരിയന്റിൽ ഫ്രണ്ട് ആന്റ് റിയർ സീറ്റ് അഡ്ജസ്റ്റബിൾ ഹെഡ്‌റെസ്റ്റുണ്ട്. ഡ്രൈവർ സൈഡ് പവർ വിൻഡോയിൽ ഓട്ടോ അപ്/ഡൗൺ എന്നിവയും നൽകിയിട്ടുണ്ട്. ഡ്രിപ് റെയിലുകൾ, സ്റ്റീൽ വീലുകൾ, വാഷറുള്ള റിയർ വൈപ്പറുകൾ, ഹാർഡ്‌ടോപ് എന്നിവയാണ് സെറ്റ വേരിയന്റിലെ മറ്റു ഫീച്ചറുകൾ.  ടോപ് ഓഫ്‌ലൈൻ ആൽഫ വേരിയന്റിന് വില കൂടുതലാണ് എന്നതിനാൽ തന്നെ ഫീച്ചറുകളും മെച്ചമാണ്.  9 ഇഞ്ച് സുസുക്കി സ്മാർട്ട് പ്ലേ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ഇതിലുള്ളത്. ആർക്കാമിസ് സൗണ്ട് സിസ്റ്റവുമുണ്ട്. ജിംനി 3 ഡോർ മോഡലിന്റെ വിപുലീകരിച്ച മോഡലാണ് ജിംനി 5 ഡോർ.  340 എംഎം കൂടുതൽ വീൽബേസുണ്ട്. എസ്‌യുവിക്ക് 3985 എംഎം നീളവും 1645 എംഎം വീതിയുമാണുള്ളത്. 1720 എംഎം ഉയരവും മോഡലിലുണ്ട്.  ഏഴ് കളർ ഓപ്ഷനുകളിൽ ജിംനി ലഭ്യമായിരിക്കും. അവയിൽ രണ്ടെണ്ണം ഡ്യുവൽ ടോൺ ആണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News