Sorry, you need to enable JavaScript to visit this website.

ആർ.എസ്.എസുമായി ജമാഅത്തെ ഇസ്ലാമി രഹസ്യ ചർച്ച; വിവാദം പടരുന്നു

ന്യൂദൽഹി-ജമാഅത്തെ ഇസ്ലാമി അടക്കമുള്ള മുസ്്‌ലിം സംഘടനകളുടെ നേതൃത്വത്തിൽ ആർ.എസ്.എസുമായി നടത്തിയ ചർച്ച വിവാദമാകുന്നു. ഈ മാസം ജനുവരി പതിനാലിന്  ദൽഹിയിലാണ് ആർ.എസ്.എസുമായി ചർച്ച നടന്നത്. ജമാഅത്തെ ഇസ്ലാമിക്ക് പുറമെ, ജംഇയത്തുൽ ഉലമായെ ഹിന്ദ്, ദയൂബന്ദിലെ ദാറുൽ ഉലൂമിലെ പണ്ഡിതരുമാണ് ചർച്ചക്ക് എത്തിയിരുന്നത്. ആർ.എസ്.എസിനെ പ്രതിനിധീകരിച്ച് ഇന്ദ്രേഷ് കുമാർ, രാം ലാൽ, കൃഷ്ണ ഗോപാൽ എന്നിവരാണ് പങ്കെടുത്തത്. യോഗം നടക്കുന്നതിന്റെ തലേദിവസം, അതായത് ജനുവരി 13ന് മുസ്ലിം നേതാക്കൾ മാധ്യമപ്രവർത്തകൻ ഷാഹിദ് സിദ്ദീഖിയുടെ വീട്ടിൽ ഒത്തുകൂടിയിരുന്നു. ദൽഹി മുൻ ലെഫ്റ്റനന്റ് ഗവർണർ നജീബ് ജംഗ്, മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർ എസ്.വൈ ഖുറൈഷി, പത്രപ്രവർത്തകൻ ഷാഹിദ് സിദ്ദിഖി, ഹോട്ടലുടമ സയീദ് ഷെർവാനി എന്നിവരാണ് ഈ യോഗത്തിൽ പങ്കെടുത്തത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

കഴിഞ്ഞ വർഷം ഓഗസ്റ്റ് 22ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതുമൊത്തുള്ള ആദ്യ കൂടിക്കാഴ്ചയിൽ പങ്കെടുത്ത ലഫ്റ്റനന്റ് ജനറൽ (റിട്ട) സമീറുദ്ദീൻ ഷാ ഈ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. ജമാഅത്തെ ഇസ്്‌ലാമിയുടെയും വെൽഫെയർ പാർട്ടിയുടെയും നേതാവായ മാലിക് മുഅ്തസം ഖാൻ ജനുവരി 13-ലെയും പതിനാലിലെയും യോഗത്തിൽ പങ്കെടുത്തു. ജമാഅത്ത് പ്രതിനിധി യോഗത്തിൽ പങ്കെടുത്ത കാര്യം അസിസ്റ്റന്റ് സെക്രട്ടറി ലായിഖ് അഹമ്മദ് സ്ഥിരീകരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം വാർത്തയും പ്രസിദ്ധീകരിച്ചു. ജനുവരി 14ന് നടന്ന യോഗത്തിൽ കാശി, മഥുര പള്ളികൾ ഹിന്ദുക്കൾക്ക് വിട്ടുകൊടുത്തുകൂടേ എന്ന ആർ.എസ്.എസിന്റെ ചോദ്യത്തിന് കേസ് നടക്കുകയല്ലേ എന്നായിരുന്നു മുസ്ലിം പക്ഷത്തിന്റെ മറുപടി. ബാബരി മസ്ജിദ് കൈമാറി, ഇനി ബാക്കി പള്ളികൾ കൂടി കൈമാറിയാൽ അതോടെ ഇന്ത്യയിലെ മറ്റു പള്ളികൾക്ക് മേലുള്ള അവകാശവാദം ഉപേക്ഷിക്കാമോ എന്ന ചോദ്യത്തിന് അക്കാര്യത്തിൽ ഉറപ്പുപറയാനാകില്ല എന്നായിരുന്നു ആർ.എസ്.എസിന്റെ മറുപടി. അതേസമയം, ഈ പള്ളികൾ കൈമാറാമെന്ന തരത്തിൽ വാഗ്ദാനം നൽകാൻ ആരാണ് ഇവർക്ക് അധികാരം നൽകിയതെന്നും അക്കാര്യത്തിൽ എന്ത് അവകാശമാണ് ഇവർക്കുള്ളത് എന്ന ചോദ്യവും ഉയർന്നു കഴിഞ്ഞു. മറ്റു പള്ളികൾക്ക് മേലുള്ള അവകാശവാദം ഉപേക്ഷിക്കുമോ എന്ന് ചോദിച്ചതായി ജമാഅത്ത് നേതാവ് മാലിക് മുഅ്തസം ഖാനും സ്ഥിരീകരിച്ചു. ഇത്തരം ചർച്ചകൾ ഇനിയും നടക്കുമെന്നാണ് ജമാഅത്ത് നേതാക്കൾ വ്യക്തമാക്കുന്നത്. മൂന്നു മണിക്കൂറോളമാണ് ആർ.എസ്.എസുമായി അടച്ചിട്ട മുറിയിൽ ചർച്ച നടന്നത്.
 

Tags

Latest News