മലപ്പുറത്ത് മകളെ പലതവണ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ മുന്‍ മദ്രസാധ്യാപകന് മൂന്ന് ജീവപര്യന്തം തടവ് ശിക്ഷ

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത മകളെ പലതവണ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ മുന്‍ മദ്രസാധ്യാപകനായ പിതാവിന് മൂന്ന് ജീവപര്യന്തം തടവ് ശിക്ഷ. 2021 മാര്‍ച്ചില്‍ മാതാവ് വീട്ടില്‍ ഇല്ലാത്ത സമയത്തായിരുന്നു മുറിയില്‍ പഠിച്ചു കൊണ്ടിരുന്ന 14കാരിയെ ഇയാള്‍ വലിച്ചിഴച്ചു കൊണ്ടു പോയി ആദ്യം പീഡിപ്പിച്ചത്. പുറത്തറിയിച്ചാല്‍ ഉമ്മയെ കൊല്ലുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയായിരുന്നു പിന്നീടുള്ള നിരന്തര പീഡനം. സംഭവത്തില്‍ വഴിക്കടവ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജീവപര്യന്തം ശിക്ഷയ്ക്ക് പുറമേ 6 ലക്ഷത്തി അറുപതിനായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

 

Latest News