Sorry, you need to enable JavaScript to visit this website.

അബ്ശിറിന്റെ പേരിൽ തട്ടിപ്പ്; ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് 

അബ്ശിർ പ്ലാറ്റ്‌ഫോമിന്റെ ഒറിജിനൽ ലിങ്കും സദൃശമായ വ്യാജ ലിങ്കുകളും. 

റിയാദ് - ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിർ, തട്ടിപ്പ് ശ്രമങ്ങൾക്കെതിരെ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും വിവിരങ്ങൾ തേടിയും അബ്ശിറുമായി ബന്ധമുള്ളതായി വാദിച്ച് സംശയകരവും സദൃശവുമായ ലിങ്കുകൾ അയച്ചും ഇ-മെയിലുകൾ വഴിയും വിവരങ്ങൾ ചോർത്തി ചില വ്യക്തികളും സ്ഥാപനങ്ങളും തട്ടിപ്പുകൾ നടത്തുന്നതിനെതിരെയാണ് അബ്ശിർ മുന്നറിയിപ്പ് നൽകിയത്. ABSHER.sa എന്ന ലിങ്ക് വഴിയോ ഔദ്യോഗിക ആപ്പ് വഴിയോ മാത്രമേ അബ്ശിർ പ്ലാറ്റ്‌ഫോമിൽ പ്രവേശിക്കാൻ സാധിക്കുകയുള്ളൂവെന്നും അബ്ശിർ പ്ലാറ്റ്‌ഫോം പറഞ്ഞു. 

Tags

Latest News