Sorry, you need to enable JavaScript to visit this website.

റിപ്പബ്ലിക് ദിനം- വിശിഷ്ടാതിഥികള്‍ക്ക് ഇന്ത്യന്‍ എംബസിയുടെ സ്വീകരണം

റിയാദ്- വിവിധ രാജ്യങ്ങളിലെ അംബാസഡര്‍മാരെയും അറ്റാഷെമാരെയും പങ്കെടുപ്പിച്ച് ഇന്ത്യന്‍ എംബസി ഇന്ത്യയുടെ 74 ാമത് ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. ഡിപ്ലോമാറ്റിക് ക്വാര്‍ട്ടേഴ്‌സിലെ കള്‍ച്ചറല്‍ പാലസില്‍ നടന്ന ചടങ്ങില്‍ റിയാദ് ഗവര്‍ണറേറ്റ് അണ്ടര്‍ സെക്രട്ടറി ഡോ. ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍സുദൈരിയും അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാനും ഡിസിഎം റാം പ്രസാദും ചേര്‍ന്ന് കേക്ക് മുറിച്ചാണ് ഉദ്ഘാടനം ചെയ്തത്. ശേഷം അംബാസഡര്‍ അധ്യക്ഷ പ്രസംഗം നടത്തി.


നൂറ്റാണ്ടുകളായി ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ വ്യാപാര വാണിജ്യബന്ധമുണ്ടായിരുന്നുവെന്നും സ്വാതന്ത്യത്തിന് ശേഷം ഇരു രാജ്യങ്ങളുടെയും ഊഷ്മള ബന്ധം പുതിയ തലത്തിലെത്തിയെന്നും അംബാസഡര്‍ പറഞ്ഞു. ഇപ്പോള്‍ വാണിജ്യ, സൈനിക, ഭക്ഷ്യ സുരക്ഷ, ഊര്‍ജം, സാംസ്‌കാരിക വിനിമയം, നിക്ഷേപം തുടങ്ങി വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളുംസഹകരണം ശക്തമാക്കി. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്ന് കേന്ദ്ര ആരോഗ്യമന്ത്രി, വിദേശകാര്യമന്ത്രി, കെമിക്കല്‍സ് വിഭാഗം മന്ത്രി, വ്യവസായ മന്ത്രി തുടങ്ങിയവര്‍ റിയാദില്‍ സന്ദര്‍ശനത്തിനെത്തി. അതേസമയം സൗദി ഊര്‍ജമന്ത്രി, ജിസിസി സെക്രട്ടറി ജനറല്‍ എന്നിവര്‍ ഇന്ത്യയും സന്ദര്‍ശിച്ചു. ഈ വര്‍ഷത്തെ ജി 20 നേതൃത്വം ഇന്ത്യക്കാണ്. ഇതുവഴി കൂടുതല്‍ ഉന്നത തല സന്ദര്‍ശനം നടക്കുമെന്നും അംബാസഡര്‍ അഭിപ്രായപ്പെട്ടു.
സൗദി അറേബ്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ ബിസിനസ് പങ്കാളിയാണ് ഇന്ത്യ. ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യത്തില്‍ പോയ വര്‍ഷം വലിയ കുതിപ്പ് രേഖപ്പെടുത്തി. വരും വര്‍ഷങ്ങളിലും ഈ ബന്ധം കൂടുതല്‍ സുദൃഢമായി തുടരും. ഇന്ത്യന്‍ വ്യവസായികള്‍ സൗദിയിലും സൗദി വ്യവസായികള്‍ ഇന്ത്യയിലും വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. 25 ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ പ്രവാസികള്‍ ഇന്ത്യ സൗദി സഹൃദബന്ധത്തിന്റെ ആണിക്കല്ലായി വര്‍ത്തിക്കുകയാണെന്നും അംബാസഡര്‍ പറഞ്ഞു. ശേഷം ഇന്ത്യന്‍ എംബസി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ വിവിധ കലാപ്രകടനങ്ങള്‍ നടന്നു. പ്രസ് ഇന്‍ഫര്‍മേഷന്‍ സെകന്റ് സെക്രട്ടറി മോയിന്‍ അക്തര്‍ സ്വാഗതം പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


അംബാസഡര്‍, ഡിസിഎം എന്നിവര്‍ക്ക് പുറമെ കമ്യൂണിറ്റി വെല്‍ഫയര്‍ കൗണ്‍സലര്‍ എം.ആര്‍ സജീവ്, സെകന്റ് സെക്രട്ടറിമാരായ സുന്ദീപ് കൗശല്‍, റിതു യാദവ്, മുഹമ്മദ് ശബീര്‍ എന്നിവര്‍ അതിഥികളെ സ്വീകരിച്ചു.  ഇന്ത്യന്‍ പ്രവാസി പ്രതിനിധികളും വിവിധ എംബസി ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യാ സൗദി ബന്ധത്തെ വരച്ചുകാണിക്കുന്ന പെയിന്റിംഗ് എക്‌സിബിഷനും ഇതോടനുബന്ധിച്ചുണ്ടായിരുന്നു.

Tags

Latest News