കാൽ നടയാത്രക്കാരനെ ഇടിച്ചിട്ട കാർ ഡ്രൈവർ അറസ്റ്റിൽ; വീഡിയോ പ്രചരിപ്പിച്ചയാൾക്കെതിരെ അന്വേഷണം

തബൂക്ക്-  തബൂക്കിൽ  കാൽ നടയാത്രക്കാരനെ ഇടിച്ചു പരിക്കേൽപ്പിച്ച കാർ ഡ്രൈവറെ അറസ്റ്റ് ചെയ്തു. അപകടം മൊബൈൽ ക്യാമറവഴി ചിത്രീകരിച്ച്  പ്രചരിപ്പിച്ചയാൾക്കെതിരെ അന്വേഷണം തുടരുന്നതായും തബൂക്ക് ട്രാഫിക് വിഭാഗം അറിയിച്ചു. സൈബർ കുറ്റകൃത്യങ്ങൾ തടയുന്ന വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. അനുവാദമില്ലാതെ പൊതുസ്ഥലങ്ങളിൽ വെച്ച് വ്യക്തികളെയോ അപകടങ്ങൾ ദുരന്തങ്ങൾ എന്നിവയോ ചിത്രീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും സൈബർ നിയമ പ്രകാരം രാജ്യത്ത് കുറ്റകൃത്യമായാണ് പരിഗണിക്കുന്നത്.
 

Tags

Latest News