ഗാന്ധിജിയുടെ അഗാധ ചിന്തകള്‍ അനുസ്മരിക്കുന്നെന്ന് മോഡി

ന്യൂദല്‍ഹി- മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ അദ്ദേഹത്തെ വണങ്ങുകയും അദ്ദേഹത്തിന്റെ അഗാധമായ ചിന്തകള്‍ അനുസ്മരിക്കുകയും ചെയ്യുന്നുവെന്ന്  പ്രധാനമന്ത്രി നരേന്ദ്രമോഡി. രാഷ്ട്ര സേവനത്തില്‍ രക്തസാക്ഷികളായ എല്ലാവര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും അവരുടെ ത്യാഗങ്ങള്‍ ഒരിക്കലും മറക്കില്ലെന്നും മോഡി കൂട്ടിച്ചേര്‍ത്തു. 

തദ്ദേശീയതയുടെയും സ്വാശ്രയത്വത്തിന്റെയും പാതയിലൂടെ സഞ്ചരിച്ച് രാജ്യത്തെ സ്വാശ്രയമാക്കാന്‍ പ്രചോദിപ്പിച്ച മഹാത്മാഗാന്ധിജിയെ അനുസ്മരിക്കുന്നുവെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞു. ഗാന്ധിയുടെ ശുചിത്വം, തദ്ദേശീയം, സ്വയം എന്നീ ആശയങ്ങള്‍ സ്വീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ലോകസമാധാനത്തിനായി മഹാത്മാഗാന്ധി കാണിച്ചുതന്ന പാത ഇന്നും പ്രസക്തമാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. അദ്ദേഹത്തിന്റെ പ്രചോദനത്താല്‍, പുതിയതും സ്വാശ്രയവുമായ ഇന്ത്യയുടെ നിര്‍മ്മാണം ഇന്ന് പുരോഗമിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സത്യത്തിലൂടെയും അഹിംസയിലൂടെയും മനുഷ്യരാശിയുടെ സമാധാനത്തിനും ക്ഷേമത്തിനുമാണ് മഹാത്മാവ് വഴിയൊരുക്കിയതെന്ന് ബി. ജെ. പി ദേശീയ അധ്യക്ഷന്‍ ജെ. പി നദ്ദ ഓര്‍മ്മിപ്പിച്ചു.
 

Tags

Latest News