Sorry, you need to enable JavaScript to visit this website.

പുതിയ വര്‍ഷത്തിന്റെ ആദ്യ മാസത്തില്‍ മാത്രം ടെക് കമ്പനികള്‍ പിരിച്ചുവിട്ടത് 68000 ജീവനക്കാരെ

ന്യൂയോര്‍ക്ക്- പുതിയ വര്‍ഷത്തിന്റെ ആദ്യ മാസത്തില്‍ മാത്രം വന്‍കിട ടെക് കമ്പനികള്‍ പിരിച്ചുവിട്ട ജീവനക്കാരുടെ എണ്ണം 68000. മൈക്രോസോഫ്റ്റ്, ആമസോണ്‍, സ്‌പോട്ടിഫൈ, ഗൂഗിള്‍ തുടങ്ങിയ നിരവധി വമ്പന്‍ ടെക് സ്ഥാപനങ്ങള്‍ കൂട്ടപ്പിരിച്ചുവിടല്‍ തുടരുമ്പോള്‍ ടെക് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ നേരിടുന്നത് കടുത്ത സമ്മര്‍ദ്ദമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

ലോകത്തെ പ്രശസ്തമായ 219 ടെക് കമ്പനികളില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരമാണ് 68,000 ജീവനക്കാരെയാണ് പിരിച്ചുവിട്ടതെന്ന രേഖകള്‍ പുറത്തുവന്നത്. ട്രാക്കിംഗ് വെബ്സൈറ്റായ www.layoffs.fyi ആണ് ഈ കണക്ക് തയ്യാറാക്കിയത്. 2022ല്‍ ആയിരത്തിലേറെ കമ്പനികള്‍ 154,336 തൊഴിലാളികളെ പിരിച്ചുവിട്ടെന്നാണ് വെബ്‌സൈറ്റ് പറയുന്നത്. 

ആഗോള സാമ്പത്തിക തകര്‍ച്ചയും മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകളുമാണ് ടെക് മേഖലയിലെ കൂട്ടപ്പിരിച്ചുവിടലിന് കാരണമെന്നാണ് വിലയിരുത്തല്‍. പിരിച്ചുവിടല്‍ മാത്രമല്ല, പല ടെക് കമ്പനികളും തങ്ങളുടെ ജീവനക്കാരുടെ മാസശമ്പളം വെട്ടിച്ചുരുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്. 

ലിങ്ക്ഡ്ഇന്‍ ഗ്രൂപ്പുകള്‍ ഉള്‍പ്പെടെയുള്ളവ തൊഴിലില്‍ നിന്ന് പിരിച്ചുവിടപ്പെട്ട ജീവനക്കാര്‍ക്ക് മാനസിക പിന്തുണയും പുതിയ അവസരങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളും സജീവമായി പങ്കുവയ്ക്കുന്നുണ്ട്.

Latest News