ജിദ്ദ- എട്ടാം ക്ലാസ് മുതൽ പ്ലസ്ടു വരെ പഠിക്കുന്ന വിദ്യാർഥികൾക്കായി സ്റ്റുഡന്റ്‌സ് ഇന്ത്യ ജിദ്ദ സൗത്ത് സോൺ നൈറ്റ് ക്യാമ്പ് സംഘടിപ്പിച്ചു.
'സഹവാസം-2023' എന്ന പേരിൽ ജിദ്ദ തയ്‌സീർ ജൗഹറ വില്ലയിൽ നടന്ന ക്യാമ്പ് സ്റ്റുഡന്റ്‌സ് ഇന്ത്യ വെസ്‌റ്റേൺ പ്രൊവിൻസ് കൺവീനർ പി.അബ്ദുൽ സലീം ഉദ്ഘാടനം ചെയ്തു.
സ്റ്റുഡന്റ്‌സ് ഇന്ത്യ ജിദ്ദ സൗത്ത് ബോയ്‌സ് പ്രസിഡന്റ് യാസീൻ നിസാർ അധ്യക്ഷത വഹിച്ചു. 'ദ ബിഗിനിംഗ്' എന്ന വിഷയത്തിൽ തനിമ ജിദ്ദ വെസ്‌റ്റേൺ പ്രൊവിൻസ് അഡൈ്വസറി കൗൺസിൽ അംഗം ഉമർ ഫാറൂഖ് പാലോട് കുട്ടികളുമായി സംവദിച്ചു. ജീവിതമെന്നത് കേവലം കളിയും തമാശയും മാത്രമല്ലെന്നും ജീവിതത്തെക്കുറിച്ച് ഗൗരവത്തിൽ ചിന്തിച്ചു തുടങ്ങണമെന്നും അദ്ദേഹം വിദ്യാർഥികളെ ഉണർത്തി.
'ജീവിതം വർണാഭമാക്കാം' എന്ന പേരിൽ നടന്ന സെഷന് തനിമ ജിദ്ദ സൗത്ത് സോൺ വർക്കിംഗ് പ്രസിഡന്റ് കെ.എം അനീസ് നേതൃത്വം നൽകി.
കുട്ടികളെക്കൊണ്ട് വിവിധ ഗെയിംസ് കളിപ്പിച്ചും വീഡിയോ കാണിച്ചും കൃത്യമായി കുട്ടികളിലുണ്ടാവേണ്ട സംഘബോധം, സമൂഹത്തിൽ പാലിക്കേണ്ട മര്യാദകൾ, മാതാപിതാക്കളോടുള്ള കടമകൾ, മുതിർന്നവരെ ബഹുമാനിക്കൽ, ഉത്തമ കുടുംബ ജീവിതത്തിന്റെ മഹത്വങ്ങൾ, ജീവിതത്തിൽ പാലിക്കേണ്ട നിയന്ത്രണങ്ങൾ, ജെന്റർ ന്യൂട്രാലിറ്റിയുടെ അപകടങ്ങൾ, കാമ്പസിലെ ചതിക്കുഴികൾ തുടങ്ങി വിവിധ കാര്യങ്ങൾ അദ്ദേഹം വിശദീകരിച്ചു. വിവിധ ഗ്രൂപ്പ് മത്സരങ്ങൾ, ഗെയിംസ്, ഫുട്‌ബോൾ, സ്വിമ്മിംഗ് എന്നിവ നടന്നു.
ഗ്രൂപ്പ് മത്സരങ്ങൾക്ക് സാദിഖലി തുവ്വൂർ, അബ്ദുൽസലാം, നുസീഹ നൗഷാദ്, തസ് ലീമ അഷ്‌റഫ്, റഹ് മത്ത് നിസാർ എന്നിവർ നേതൃത്വം നൽകി. തനിമ വെസ്‌റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് എ.നജ്മുദ്ധീൻ, ജിദ്ദ സൗത്ത് സോൺ അസിസ്റ്റന്റ് സെക്രട്ടറി ഹസീബ് എന്നിവർ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ബിലാൽ, ഇശൽ ഫസ് ലിൻ എന്നിവർ ക്യാമ്പ് അവലോകനം ചെയ്തു സംസാരിച്ചു. അഹമ്മദ് നിസാർ സമാപന പ്രഭാഷണവും പ്രാർഥനയും നടത്തി. സ്റ്റുഡന്റ്‌സ് ഇന്ത്യ ഗേൾസ് വിഭാഗം പ്രസിഡന്റ് ഹന നിസാർ സ്വാഗതം പറഞ്ഞു.
റമീസ് ഷിജു ഖിറാഅത്ത് നടത്തി. ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും പ്രത്യേക ഉപഹാരം വിതരണം ചെയ്തു. നിസാർ ബേപ്പൂർ, കെ.എം അബ്ദുറഹീം, സൈനുൽ ആബിദീൻ, സി.എച്ച് റാഷിദ്, മുഹ്‌സിന നജ്മുദ്ധീൻ, സുബൈദ മുഹമ്മദ്കുട്ടി, സലീഖത്ത് ഷിജു തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.






