Sorry, you need to enable JavaScript to visit this website.

വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ റെയ്ഡ്; നിരവധി കടകൾക്ക് പിഴ

തുറൈഫ്- നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തി. നിരവധി കടകൾക്ക് പിഴയിട്ടു.  തുറൈഫ് നഗരത്തിലെ സൂപ്പർ മാർക്കറ്റുകളിലും ഹോട്ടലുകളിലും നടത്തിയ പരിശോധനയിൽ ഏഴു സ്ഥാപനങ്ങൾക്കാണ് പിഴ ചുമത്തിയത്. 
ഏത് രാജ്യത്ത് നിർമിച്ചവയാണ് എന്നോ കാലാവധിയോ ഒന്നും എഴുതിയിട്ടില്ലാത്ത വസ്തുക്കൾ നഗരസഭ ആരോഗ്യ വിഭാഗത്തിലെ വനിതാ ഉദ്യോഗസ്ഥർ കണ്ടുപിടിക്കുകയായിരുന്നു. നഗരസഭാ നിയമം അനുശാസിക്കുന്ന വ്യാപാര നിയമങ്ങൾ ലംഘിച്ചതിന് 3000 റിയാൽ വീതം രണ്ടു ഷോപ്പുകൾക്ക് പിഴ ചുമത്തിയത് ഉൾപ്പെടെയാണ് ഏഴു സ്ഥാപനങ്ങൾക്ക് പിഴ. ബഖാലകൾക്ക് പുറമെ മധുര പലഹാരക്കടകൾ, ഗിഫ്റ്റ് ഷോപ്പുകൾ, ബ്യൂട്ടി പാർലർ, കോഫി ഷോപ്പുകൾ എന്നിവയിലും പരിശോധന നടത്തി. ജോലിക്കാരുടെ അശ്രദ്ധയാണ് ഇത്തരം വസ്തുക്കളും കാലാവധി കഴിഞ്ഞ വസ്തുക്കളും വിൽപനയ്ക്ക് വെക്കാൻ കാരണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. -സയ്യിദ് മുഹമ്മദ്

Tags

Latest News