Sorry, you need to enable JavaScript to visit this website.

2022 ൽ സൗദിയിൽ അപകടത്തിൽ മരിച്ചത് 4500 പേർ

റിയാദ്- 2021 നേക്കാൾ 2022 ൽ അപകട മരണങ്ങൾ കുറഞ്ഞതായി റോഡ് സുരക്ഷ മന്ത്രിതല സമിതിയുടെ റിപ്പോർട്ട്. 2.1 ശതമാനമാണ് കുറവ് രേഖപ്പെടുത്തിയത്. 2021 ൽ 4600 പേർ മരിച്ചപ്പോൾ 2022 ൽ 4500 പേരാണ് മരിച്ചത്. എന്നാൽ അപകടങ്ങളെ തുടർന്നുള്ള നാശനഷ്ടങ്ങൾ 2022 ൽ 28 ശതമാനം വർധിച്ചു. 2021 ൽ 14 ലക്ഷം റിയാലിന്റെ നഷ്ടം രേഖപ്പെടുത്തിയപ്പോൾ 2022 ൽ 18 ലക്ഷത്തിന്റെ നഷ്ടമാണ് ഉണ്ടായത്. എന്നാൽ 2022 ൽ പരിക്കേറ്റവരുടെ എണ്ണം മുൻവർഷത്തേക്കാൾ 2.7 ശതമാനം കുറഞ്ഞു. അഥവാ 2022 ൽ 24,000 പേർക്കും 2021 ൽ 25.000 പേർക്കും പരിക്കേറ്റു. 2021 ൽ വലിയ അപകടങ്ങൾ 18,000 നടന്നപ്പോൾ 2022 ൽ അത്തരം അപകടങ്ങൾ 17,000 ആയി കുറഞ്ഞു.

Tags

Latest News