Sorry, you need to enable JavaScript to visit this website.

ഫോർമുല ഇ ദർഇയ - പാസ്‌കൽ വെർലിൻ ചാമ്പ്യൻ 

ഫോർമുല ഇ ദർഇയ മത്സരം വീക്ഷിക്കാനെത്തിയ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ മത്സരാർഥികൾക്കൊപ്പം
വിജയിച്ച പാസ്‌കൽ കപ്പുമായി

റിയാദ്- ദർഇയ ഇ പ്രക്‌സ് 2023 മത്സരങ്ങളുടെ രണ്ടാം റൗണ്ടും എബിബി ഫോർമുല ഇ മൂന്നാം റൗണ്ട് മത്സരങ്ങളും സമാപിച്ചു. 'ടാഗ് ഹ്യൂവർ പോർഷെ ഫോർമുല ഇ ടീമിന്റെ ഡ്രൈവറായ ജർമൻ പാസ്‌കൽ വെർലിൻ തുടർച്ചയായി രണ്ടാം തവണയും ഒന്നാം സ്ഥാനം നേടി. 
അവലാഞ്ചെ ആന്ദ്രേറ്റി മോട്ടോർ സ്‌പോർട്ട് ടീമിന്റെ ഡ്രൈവർ ബ്രിട്ടീഷ് ജെയ്ക് ഡെന്നിസ് രണ്ടാം സ്ഥാനവും മക്ലാരൻ ന്യൂം ഫോർമുല ഇ ടീമിന്റെ ഡ്രൈവർ ജർമൻ റെനെ റാസ്റ്റ് മൂന്നാം സ്ഥാനവും നേടി.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, ഖത്തർ അമീർ ശൈഖ് തമീം അൽ താനി എന്നിവർ വീക്ഷിക്കാനെത്തിയിരുന്നു. കായിക മന്ത്രി അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ രാജകുമാരൻ, സൗദി ഫെഡറേഷൻ ഓഫ് മോട്ടോഴ്‌സ് ആൻഡ് മോട്ടോർ സൈക്കിൾസ് ഡയറക്ടർ ബോർഡ് ചെയർമാൻ ഖാലിദ് ബിൻ സുൽത്താൻ അൽ ഫൈസൽ രാജകുമാരൻ എന്നിവർ വിജയികളെ കിരീടമണിയിച്ചു. 


ജീൻ3 കാറുകളുടെ പരീക്ഷണ മത്സരത്തിനും ദർഇയ സാക്ഷ്യം വഹിച്ചു. കഴിഞ്ഞ വർഷം മൊണോക്കോയിലാണ് ആദ്യമത്സരം നടന്നത്. മക്ലാരൻ നിയോം ഫോർമുല ഇ ഡ്രൈവർ ബ്രിട്ടീഷ് ജേക്ക് ഹ്യൂസ് ഒന്നാം സ്ഥാനവും ന്യൂസിലാൻഡുകാരനായ ജാഗ്വാർ റേസിംഗ് ഡ്രൈവർ മിച്ച് ഇവാൻസ് രണ്ടാം സ്ഥാനവും മക്ലാരൻ നിയോം ഫോർമുല ഇ ഡ്രൈവർ ജർമൻകാരനായ റെനെ റാസ്റ്റ് മൂന്നാം സ്ഥാനവും നേടി.
എബിബി ഫോർമുല ഇ ലോക ചാമ്പ്യൻഷിപ്പ് മത്സരങ്ങളുടെ ഭാഗമായ കോർ ദിരിയ ഇപ്രിക്‌സ് 2023 രണ്ടാം മത്സരം വെള്ളിയാഴ്ചയാണ് ആരംഭിച്ചത്. 'ടാഗ് ഹ്യൂവർ പോർഷെ ഫോർമുല ഇ' ടീമിന്റെ ഡ്രൈവർ ജർമൻ പാസ്‌കൽ വെർലിൻ ആണ് ഒന്നാം സ്ഥാനം നേടിയത്.  'അവലാഞ്ചെ ആന്ദ്രേറ്റി മോട്ടോർ സ്‌പോർട്ട് 'ടീമിന്റെ ഡ്രൈവർ ബ്രിട്ടീഷ് ജേക്ക് ഡെന്നിസ് രണ്ടാം സ്ഥാനവും 'ജാഗ്വാർ ടിസിഎസ് ടീം ഡ്രൈവർ ബ്രിട്ടീഷ് പൗരൻ സാം ബേർഡ്' മൂന്നാം സ്ഥാനവും നേടി.


എബിബി ഫോർമുല ഇ വേൾഡ് ചാമ്പ്യൻഷിപ്പ് അടുത്ത ഫെബ്രുവരിയിൽ  ഹൈദരാബാദിലാണ് നടക്കുക. പിന്നീട് ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽ നടക്കും. ബ്രസീൽ, ജർമനി, മൊണാകോ, ഇന്തോനേഷ്യ, അമേരിക്ക, ഇറ്റലി, യു.കെ എന്നിവിടങ്ങളിലാണ് പിന്നീടുള്ള മത്സരങ്ങൾ.  
ദർഇയ ഇ പ്രിക്‌സിൽ 11 ടീമുകളെ പ്രതിനിധീകരിച്ച് 22 ഡ്രൈവർമാരാണ് പങ്കെടുത്തത്.

 

Tags

Latest News