ജിദ്ദയിൽ സൂഖ് ഇനബ ചന്ത ബുധനാഴ്ച ആരംഭിക്കും

ജിദ്ദ- ചരിത്ര നഗരമായ ബലദിൽ ബുധനാഴ്ച മുതൽ സൂഖ് ഇനബ ചന്ത നടക്കും. സൗദി പൈതൃക പ്രദർശനം, തദ്ദേശീയ ഉൽപന്നങ്ങളുടെ വിപണനം, സർഗാത്മക കലകളുടെ അവതരണം എന്നിവ ഇതോടനുബന്ധിച്ചുണ്ടാകും. പഴം, പച്ചക്കറികൾ, വിവിധ തരം ഭക്ഷ്യ വൈവിധ്യങ്ങൾ, സുഗന്ധ ദ്രവ്യങ്ങൾ എന്നിവ ഇവിടെ വിൽപനക്കുണ്ടാവും. 45 ദിവസം നീണ്ടുനിൽക്കുന്ന ഈ ചന്ത വെള്ളി, ശനി ദിവസങ്ങളിലാണ് നടക്കുക. 

 

Tags

Latest News