Sorry, you need to enable JavaScript to visit this website.

ആന്റണിയുടെ മകൻ ബി.ജെ.പിയിൽ പോകാനും മടിക്കില്ലെന്ന് എസ്.എഫ്.ഐ

- ചർച്ച ബി.ബി.സിയെ കുറിച്ചല്ല, രാജ്യത്തു നടന്ന വംശഹത്യയെ കുറിച്ചെന്ന് എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി സാനു

ന്യൂദൽഹി - കശ്മീർ ഇല്ലാത്ത ഇന്ത്യൻ ഭൂപടം പലതവണ പ്രസിദ്ധീകരിച്ച മാധ്യമമാണ് ബി.ബി.സിയെന്ന എ.കെ ആന്റണിയുടെ മകൻ അനിൽ കെ ആന്റണിയുടെ പ്രസ്താവനയോട് പ്രതികരിച്ച് എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി സാനു. ഇവിടെ ചർച്ച ചെയ്യുന്നത് ബി.ബി.സിയെ കുറിച്ചല്ലെന്നും ഇന്ത്യയിൽ നടന്ന ഒരു വംശഹത്യയെ കുറിച്ചാണെന്നും വി.പി സാനു പറഞ്ഞു.
 ഗുജറാത്ത് വംശഹത്യയുമായും മറ്റും ബന്ധപ്പെട്ട് ബി.ബി.സി കൂടുതലായി ഒന്നും പറഞ്ഞിട്ടില്ല. നിലവിൽ രാജ്യത്ത് ചർച്ച ചെയ്തിട്ടുള്ള, ജനങ്ങൾക്ക് അറിയാവുന്ന വസ്തുതകൾ മാത്രമാണ് ബി.ബി.സി പറഞ്ഞത്. എന്നാൽ കോടതിയുടെ മുമ്പിൽ എത്താതെ പോയ സത്യങ്ങളാണ് അവ. 
 ബി.ബി.സി കശ്മീർ ഉൾപ്പെടുത്താതെ ഭൂപടം വരച്ചത് പ്രശ്‌നം തന്നെയാണ്. എന്നാൽ ബി.ബി.സിയെ വിശ്വസിക്കാൻ കൊള്ളാം എന്ന് പറഞ്ഞതു പോലും നരേന്ദ്ര മോദിയാണെന്നും സാനു തുറന്നടിച്ചു. ഡോക്യുമെന്ററി പ്രദർശനം എത്രത്തോളം തടയുന്നുവോ അത്രത്തോളം പ്രദർശനവുമായി മുന്നോട്ടുപോകും. അനിൽ ആന്റണി കോൺഗ്രസിന്റെ സോഷ്യൽ മീഡിയ തലവനായിരുന്നിട്ടുകൂടി ഭാരത് ജോഡോ യാത്രയെപ്പറ്റി ഒരു വരി പോലും ട്വിറ്ററിൽ കുറിച്ചില്ലെന്നും അനിൽ ആന്റണി ബി.ജെ.പിയിലേക്ക് പോയാലും അത്ഭുതപ്പെടാനില്ലെന്നും വി.പി സാനു പ്രതികരിച്ചു.
 പാർലമെന്റിൽ ഉണ്ടായിരുന്നപ്പോൾ പോലും എ.കെ ആന്റണി ബി.ജെ.പിക്കെതിരെ ഒരു വാക്കുപോലും ഉയർത്തിയിട്ടില്ലെന്നും എന്നാൽ, എസ്.എഫ്.ഐയെ നിരോധിക്കണമെന്ന് പറയാൻ ആന്റണിക്കു നാവ് പൊങ്ങിയിരുന്നുവെന്നും സാനു ഓർമിപ്പിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

Latest News