ഞങ്ങളുടെ സംസ്ഥാനങ്ങളുടെ പേര് നേരെ ചൊവ്വെ എഴുതണം, തരൂരിന്റെ ട്വീറ്റ് ഫലം കണ്ടു

ന്യൂദല്‍ഹി- സര്‍ക്കാര്‍ വെബ്‌സൈറ്റായ mygov.in ല്‍ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും പേരുകള്‍ തെറ്റായി എഴുതിയതിനെ വിമര്‍ശിച്ച് ശശി തരൂര്‍ എംപി. റിപ്പബ്ലിക് ദിന പരേഡില്‍ മികച്ച നിശ്ചലദൃശ്യം അവതരിപ്പിച്ച സംസ്ഥാനത്തെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിനായി സൈറ്റില്‍ നല്‍കിയിരുന്ന പേരുകളിലാണ് പിഴവുണ്ടായത്.
വെബ്‌സൈറ്റ് കൈകാര്യംചെയ്യുന്ന ഹിന്ദി രാഷ്ട്രവാദികള്‍ ദയവായി ഞങ്ങളുടെ സംസ്ഥാനങ്ങളുടെ പേരുകള്‍ ശരിയായി പഠിക്കാന്‍ തയാറായാല്‍ ദക്ഷിണ ഭാരതവാസികളായ ഞങ്ങള്‍ വളരെ നന്ദിയുള്ളവരായിരിക്കും എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്. വെബ്‌സൈറ്റില്‍ സംസ്ഥാനങ്ങളുടെ പേരുകള്‍ നല്‍കിയിരിക്കുന്ന ഭാഗത്തിന്റെ സ്‌ക്രീന്‍ഷോട്ടും അദ്ദേഹം ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
റിപ്പബ്ലിക് ദിന പരേഡില്‍ മികച്ച നിശ്ചലദൃശ്യം അവതരിപ്പിച്ച സംസ്ഥാനത്തെ തിരഞ്ഞെടുക്കാന്‍ വോട്ടെടുപ്പ് നടത്തിയിരുന്നു. ഇതില്‍ Kerela എന്നും Tamil Naidu എന്നും ആയിരുന്നു എഴുതിയിരുന്നത്. തരൂരിന്റെ ട്വീറ്റിന് ശേഷം വെബ്‌സൈറ്റില്‍ തിരുത്തല്‍ വരുത്തിയിട്ടുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News