Sorry, you need to enable JavaScript to visit this website.

സിനഗോഗ് ആക്രമണം: ഫലസ്തീനികളുടെ വീട് ഇടിച്ചുനിരത്തി ഇസ്രായില്‍

ജറൂസലം- സിനഗോഗില്‍ വെടിവെപ്പ് നടത്തി ഏഴുപേരെ കൊലപ്പെടുത്തിയ ഫലസ്തീനിയുടെ കുടുംബത്തെ ശിക്ഷിക്കാന്‍ ഇസ്രായില്‍. ഇയാളുടെ വീട് ബുള്‍ഡോസര്‍വെച്ച് ഇടിച്ചുനിരത്താന്‍ തീരുമാനിച്ചു. തീവ്രവാദത്തെ പിന്തുണക്കുന്ന ഭീകരരുടെ കുടുംബങ്ങളുടെ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ക്കുള്ള അവകാശങ്ങള്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നിരവധി നടപടികള്‍ സുരക്ഷാ കാബിനറ്റ് നേരത്തെ അംഗീകരിച്ചിരുന്നു.
വെള്ളിയാഴ്ചത്തെ ആക്രമണത്തിനിടെ പോലീസ് വെടിവെച്ചുകൊന്ന ഖയ്‌റി അല്‍ഖാമിന്റെ (21) കിഴക്കന്‍ ജറുസലേമിലെ വീട് 'പൊളിക്കുന്നതിന് മുന്നോടിയായി പട്ടാളം സീല്‍ ചെയ്യുമെന്ന് ഇന്നലെ രാവിലെ തന്നെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മന്ത്രിസഭ അറിയിച്ചിരുന്നു.
ഇസ്രായിലികള്‍ക്കെതിരെ ആക്രമണം നടത്തുന്ന ഫലസ്തീനികളുടെ നിരവധി വീടുകള്‍ ഇസ്രായില്‍ ഇതിനകം തന്നെ ഇടിച്ചുനിരത്തിയിരുന്നു. എന്നാല്‍ മുന്‍കൂര്‍ അറിയിപ്പ് നല്‍കിയും അപ്പീല്‍ നടപടിക്രമം അനുവദിക്കുകയും ചെയ്താണ് ഇങ്ങനെ ചെയ്തിരുന്നത്. എന്നാല്‍ ഇത്തവണ
ഒറ്റരാത്രികൊണ്ട് വീട് അടച്ചുപൂട്ടിയത് 'കുടുംബത്തോട് പ്രതികാരം ചെയ്യാനുള്ള സര്‍ക്കാരിന്റെ ആഗ്രഹം പ്രകടമാക്കുന്നുവെന്ന് ഇസ്രായേലി അവകാശ ഗ്രൂപ്പായ ഹാമോകെഡിലെ നിയമവിദഗ്ധനായ ഡാനി ഷെന്‍ഹര്‍ പറഞ്ഞു. നിയമവാഴ്ചയെ പൂര്‍ണ്ണമായും അവഗണിച്ചാണ് ഈ നടപടി നടപ്പാക്കിയത്. ഇസ്രായേലിന്റെ അറ്റോര്‍ണി ജനറലിനെ ഹാമോകെഡ് പ്രതിഷേധം അറിയിക്കുമെന്നും അദ്ദേഹം ആരോപിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News