ഗുരുതര രോഗം ബാധിച്ച ഹംസയെ വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലെത്തിച്ചു 

ഹംസയെ വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലേക്കയക്കുന്നു.

തുണയായി ഹായിൽ ഐ.സി.എഫ് 

ഹായിൽ- രണ്ടര മാസമായി ഗുരുതര രോഗം ബാധിച്ച് ഹായിൽ കിംഗ് സൽമാൻ ആശുപത്രി വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന തൃശൂർ കൈപ്പമംഗലം സ്വദേശിയെ വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലെത്തിച്ചു. ഹായിൽ ഐ.സി.എഫ് സെൻട്രൽ കമ്മിറ്റി വെൽഫെയർ സമിതിയാണ് തുണയായയത്.
ഹായിൽ സിറ്റിയിൽ ടൈലറിംഗ് വർക്ക് നടത്തിവന്നിരുന്ന കൈപ്പമംഗലം സ്വദേശിയായ ഹംസയെയാണ് തുടർ ചികിത്സയ്ക്കായി കൊച്ചിയിലെത്തിച്ച് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഹംസയെ ശ്വാസതടസ്സത്തെ തുടർന്ന് രണ്ടര മാസം മുമ്പാണ്  ഹായിൽ കിംഗ് സൽമാൻ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. തുടരെയുണ്ടായ ഹൃദയാഘാതം തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുകയും സ്ഥിതി വഷളായതിനെ തുടർന്ന് വെന്റിലേറ്റർ സംവിധാനത്തിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. തുടർന്ന്, രണ്ടര മാസമായി വെന്റിലേറ്ററിൽ കഴിയുന്ന ഹംസയെ നാട്ടിലെത്തിച്ച് വിദഗ്ധ ചികിത്സ നൽകുവാനായി ഐ.സി.എഫ് ഹായിൽ സെൻട്രൽ വെൽഫെയർ സമിതി ഇടപെട്ടു. 

നാട്ടിൽ നിന്നെത്തിയ ഡോക്ടർമാരുടെ സാന്നിധ്യത്തിൽ രോഗിയെ വെന്റിലേറ്ററിൽ തന്നെ എയർ ലിഫ്റ്റ് ചെയ്യുന്നു.

വെന്റിലേറ്റർ സംവിധാനത്തിൽ തന്നെ എയർ ലിഫ്റ്റ് ചെയ്യാൻ തിരുമാനിക്കുകയും ചെയ്തു. പിന്നീട്, നാട്ടിലെത്തിക്കാനുള്ള ഭീമമായ ചെലവിനായി ഹായിൽ നവോദയ സാംസ്‌കാരിക വേദി, ബെസ്റ്റ് വേ ഡ്രൈവേഴ്‌സ് ഹായിൽ യൂനിറ്റ്, രിസാല സ്റ്റഡി സർക്കിൾ, വിവിധ മത, സാമൂഹിക, സോഷ്യൽ മീഡിയ കൂട്ടായ്മകൾ എന്നിവരെല്ലാം ചേർന്ന് ഹായിൽ പ്രവാസികളായ സുമനസ്സുകളിൽ നിന്ന് വലിയ ഒരു സംഖ്യ സ്വരൂപിക്കുകയായിരുന്നു. വർഷങ്ങളായി ഹംസയുടെ താമസരേഖ കാലാവധി കഴിഞ്ഞതിനാൽ ഇന്ത്യൻ എംബസിയുടെ ഇടപെടലും ജിവകാരുണ്യ പ്രവർത്തകരായ ഷിഹാബ് കൊട്ടുകാട് ചാൻസ അബ്ദുറഹിമാൻ തുടങ്ങിയവരുടെ സഹായത്താൽ നാട്ടിലേക്ക് പോകാനുള്ള നിയമ രേഖകളും പൂർത്തിയാക്കി. 
ഹോസ്പിറ്റലിലെ ചികിത്സയ്ക്ക് വേണ്ടിവന്ന ലക്ഷക്കണക്കിന് റിയാലിന്റെ ആശുപത്രി ചെലവുകൾ സൗജന്യ ചികിത്സയിൽ ഉൾപെടുത്തി ഒഴിവാക്കിയിരുന്നു. സൗദി ആരോഗ്യ വിഭാഗത്തിന്റെ വെന്റിലേറ്റർ സംവിധാനമുള്ള ആംബുലൻസിൽ മെഡിക്കൽ സംഘത്തോടെപ്പം റിയാദ് എയർപോർട്ടിൽ എത്തിക്കുകയും കഴിഞ്ഞ ദിവസം റിയാദിൽ നിന്നും കൊച്ചിയിലേക്ക് പോയ സൗദി എയർലൈൻസ് വിമാനത്തിൽ കേരളത്തിൽ നിന്ന് എത്തിയ ഡോക്ടർമാരുടെ സംഘത്തോടൊപ്പം വെന്റിലേറ്റർ തന്നെ നാട്ടിലെത്തിക്കുകയും ചെയ്തു. നാട്ടിലെ സ്വകാര്യ ആശുപത്രിയിൽ തുടർ ചികിത്സയ്ക്കായി അദ്ദേഹത്തെ പ്രവേശിപ്പിച്ചു.
കഴിഞ്ഞ രണ്ടര മാസക്കാലം ഗുരുതരമായ അവസ്ഥയിൽ കഴിഞ്ഞിരുന്ന ഹംസയെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിന് ഐ.സി.എഫ് ഹായിൽ സെൻട്രൽ നേതാക്കളായ ബഷീർ സഅദി കിന്നിംഗാർ, എൻജിനീയർ ബഷീർ നല്ലളം, ഷാജഹാൻ അഹ്‌സനി, അബ്ദുൽ സലാം റഷാദി, ആലുവ, റഫീഖ് കൊടുവള്ളി, അഫ്‌സൽ കായംകുളം, നൗഫൽ പറക്കുന്ന്, ബാസിത്ത് മുക്കം തുടങ്ങിയവർ നേതൃത്വം നൽകി. ഐ.സി.എഫ് സാന്ത്വന വിഭാഗമായ വെൽഫെയർ സമിതി മേൽനോട്ടം വഹിച്ചു.

Tags

Latest News