റിയാദ്- ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിയാദിൽ റിപ്പബ്ലിക് ദിനമാഘോഷിച്ചു. അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഭരണഘടന നിരന്തരം വെല്ലുവിളികൾ നേരിട്ടു കൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിലാണ് നാം രാജ്യത്തിന്റെ എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്.
നെഹ്‌റുവും അംബേദ്കറും പങ്കുവെച്ച ആശങ്കകൾ എല്ലാം യാഥാർഥ്യമായി കൊണ്ടിരിക്കുന്നു. സ്വാതന്ത്ര്യ ചരിത്രത്തെയും സമര നേതാക്കളെയും തമസ്‌കരിക്കുവാനും പുതിയ ചരിത്രവും നേതാക്കളെയും അവരോധിക്കാനുമുള്ള ശ്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഇത്തരത്തിലുള്ള ജനാധിപത്യ വിരുദ്ധ ശ്രമങ്ങൾക്കെതിരെ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
മുഹമ്മദലി മണ്ണാർക്കാട് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ചു യോഗം ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ രഘുനാഥ് പറശ്ശിനിക്കടവ്, സലീം കളക്കര, യഹിയ കൊടുങ്ങല്ലൂർ, റസാഖ് പൂക്കോട്ടുംപാടം, ഷാനവാസ് മുനമ്പത്ത്, സത്താർ കായംകുളം, എൽ.കെ അജിത്ത്, സലീം അർത്തിയിൽ, ജില്ലാ പ്രസിഡന്റുമാരായ സജീർ പൂന്തുറ, അമീർ പട്ടണത്ത്, അലക്‌സ് കൊട്ടാരക്കര, ശരത് സ്വാമിനാഥൻ, ബഷീർ കോട്ടയം, ജോൺസൺ എറണാകുളം, നാസർ വലപ്പാട്, ഹർഷദ് എം.ടി, ജയൻ ചെങ്ങന്നൂർ, നാസർ കല്ലറ തുടങ്ങിയവർ സംസാരിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ സ്വാഗതവും നവാസ് വെള്ളിമാടുകുന്ന് നന്ദിയും പറഞ്ഞു.






