മദീന- നമ്മുടെ രാജ്യത്ത് നിലനിൽക്കുന്ന മതേതരത്വവും ജനാധിപത്യവും ഇല്ലാതാക്കാനുള്ള ശ്രമമാണ് മോഡി സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ. ബി.ആർ.എം ഷെഫീർ. എന്നാൽ, അതിനെതിരെ പൊരുതി രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കുന്നതിന് വേണ്ടിയാണ് രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ദീർഘയാത്രയായ ഭാരത് ജോഡോ യാത്രയുമായി രാഹുൽ ഗാന്ധി മുന്നോട്ട് പോകുന്നത് എന്ന് മദീന ഒ.ഐ.സി.സി സംഘടിപ്പിച്ച സീകരണ യോഗത്തിൽ അദ്ദേഹം പറഞ്ഞു.
യോഗത്തിൽ പ്രസിഡന്റ് ഹമീദ് പെരുംപറമ്പിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫൈസൽ അഞ്ചൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബഷീർ പുൽപ്പള്ളി, സിയാദ് കായംകുളം, ഹിഫ്‌സു റഹ്മാൻ, ഷാജി ആദിക്കാട്ടുകുളങ്ങര, ആദിൽ ചടയമംഗലം തുടങ്ങിയവർ സംസാരിച്ചു. ഹനീഫ അങ്ങാടിപ്പറം യോഗത്തിൽ നന്ദി പറഞ്ഞു.






