കശ്മീരില്‍ നുഴുഞ്ഞു കയറാന്‍ ശ്രമിച്ച നാലു ഭീകരരെ വധിച്ചു

ശ്രീനഗര്‍- ജമ്മു കശ്മീരിലേക്ക് പാക്കിസ്ഥാനില്‍നിന്ന് നുഴഞ്ഞുകയറാന്‍ ശ്രമിച്ച നാലു ഭീകരരെ വധിച്ചതായി സൈന്യം അറിയിച്ചു.
കുപ്വാര ജില്ലയില്‍ താങ്ധര്‍ സെക്ടറില്‍ നിയന്ത്രണ രേഖയ്ക്കു സമീപമാണ് സംഭവം. നുഴഞ്ഞുകയറാന്‍ ശ്രമിച്ച സംഘത്തെ കണ്ടെത്തിയ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. മേഖലയില്‍ തിരച്ചില്‍ ശക്തമാക്കിയതായി സൈനിക വക്താവ് അറിയിച്ചു.

Latest News