ജിദ്ദയിൽ സന്ദർശക വിസയിലെത്തിയ മലയാളി വനിത നിര്യാതയായി

ജിദ്ദ-സന്ദർശക വിസയിലെത്തിയ കൂട്ടിലങ്ങാടി പഴമള്ളൂർ സ്വദേശിനി സുബൈദ കിളയിൽ (54) ജിദ്ദയിൽ നിര്യാതയായി. ഭർത്താവ് കുഞ്ഞയമ്മു പാറമ്മൽ നാട്ടിലാണ്. മകൻ മുഹമ്മദ് ആഷിക്കിന്റെ അടുത്തേക്ക് സന്ദർശക വിസയിൽ എത്തിയതായിരുന്നു. മറ്റുക്കൾ: മുഷ്താഖ്, ഹിദ ഷെറിൻ, നെദ, അൻഫിദ, ഹംന, അബ്ഷാദ്. മൃതദേഹം കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റൽ മോർച്ചറിയിൽ. മയ്യിത്ത് നാളെ ജിദ്ദയിൽ മറവുചെയ്യും.
 

Tags

Latest News