Sorry, you need to enable JavaScript to visit this website.

കോഴിക്കോട് എയര്‍ ഇന്ത്യ യാത്രക്കാര്‍  മുംബൈയില്‍ കുടുങ്ങി, പ്രതിഷേധിക്കുന്നു 

മുംബൈ-എയര്‍ ഇന്ത്യയുടെ മുംബൈ- കോഴിക്കോട് വിമാനം റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍. മൂന്ന് മണിക്കൂര്‍ വിമാനത്തിലിരുത്തിയ ശേഷമാണ് സാങ്കേതിക തകരാറുണ്ടെന്ന് അറിയിച്ച് വിമാനം റദ്ദാക്കിയത്. ഇന്ന് രാവിലെ 6.30ന് പുറപ്പെട്ട് എട്ടിന് കോഴിക്കോട് എത്തിച്ചേരേണ്ടതായിരുന്നു. പകരം വിമാനം വൈകിട്ട് നാലിന് സജ്ജീകരിക്കുമെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചിരിക്കുന്നത്. എന്നാല്‍, ഇത് അംഗീകരിക്കാനാകില്ലെന്നാണ് മുംബൈ വിമാനത്താവളത്തില്‍ പ്രതിഷേധിക്കുന്ന യാത്രക്കാരുടെ നിലപാട്.

            


 

Latest News