ആശുപത്രിയില്‍ അഗ്നിബാധ,  ഡോക്ടര്‍മാരടക്കം ആറ് പേര്‍  മരിച്ചു 

റാഞ്ചി-സ്വകാര്യ നഴ്സിംഗ് ഹോമിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് ഡോക്ടര്‍മാരടക്കം ആറുപേര്‍ കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡ് ധന്‍ബാദിലുള്ള നഴ്സിംഗ് ഹോമായ ഹസ്ര മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിലെ സ്റ്റോര്‍ റൂമില്‍ നിന്ന് തീ പടര്‍ന്നതാണ് അപകടത്തിന് കാരണം. നഴ്സിംഗ് ഹോമിന്റെ ഉടമകളായ ഡോ വികാസ് ഹസ്ര, ഭാര്യ ഡോ പ്രേമ ഹസ്ര ഇവരുടെ ബന്ധു സോഹന്‍ ഖമാരി, വീട്ടുജോലിക്കാരി താര ദേവി എന്നിവര്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു. തീപിടിത്തം എങ്ങനെയുണ്ടായെന്നത് വ്യക്തമല്ലെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ധന്‍ബാദ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അറിയിച്ചു.സംഭവത്തില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അനുശോചനം അറിയിച്ചു. പ്രശസ്തരായ ഡോക്ടര്‍ ദമ്പതിമാര്‍ ഉള്‍പ്പെടെയുള്ള   മരണത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.             


 

Latest News