Sorry, you need to enable JavaScript to visit this website.

പെയിന്‍റിംഗിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

മക്കട(കോഴിക്കോട്)- പെയിന്റിംഗ് ജോലിക്കിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. ഒറ്റത്തെങ്ങ് പോസ്റ്റ് ഓഫീസിനു സമീപം എം അൻവർ സാദത്താ(സഫ മഹൽ 49)ണ് മരിച്ചത്. ചെറുകുളം പള്ളിക്ക് സമീപം പെയിന്റിംഗ് ജോലിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. പിതാവ് പരേതനായ എം ഹുസൈൻ, മാതാവ് കദീജ. മക്കൾ മുഹമ്മദ് ഫഹീം, മുഹമ്മദ് ഫാദിൽ. സഹോദരങ്ങൾ സീനത്ത്, ജഹാംഗീർ. മയ്യിത്ത് നമസ്‌കാരം ശനിയാഴ്ച പകൽ മക്കട തെക്കണ്ണിത്താഴം ജുമുഅത്ത് പള്ളിയിൽ.
 

Latest News