ജിദ്ദ കണ്ണൂർ സൗഹൃദവേദി മെമ്പർഷിപ് കാമ്പയിൻ

ജിദ്ദ- കണ്ണൂർ സൗഹൃദവേദിയുടെ മെമ്പർഷിപ് കാമ്പയിന് ജിദ്ദയിൽ തുടക്കമായി. ജിദ്ദയിലെ സാംസ്‌കാരിക പ്രവർത്തകനും എഴുത്തുകാരനുമായ അബ്ദുല്ല മുക്കണ്ണിക്ക് അപേക്ഷാ ഫോം കൈമാറിയാണ് ജിദ്ദ കണ്ണൂർ സൗഹൃദവേദി മെമ്പർഷിപ് കാമ്പയിൻ ഉദ്ഘാടനം ചെയ്തത്.ചടങ്ങിൽ സൗഹൃദ വേദി രക്ഷാധികാരി ഫിറോസ് മുഴപ്പിലങ്ങാട്, പ്രസിഡന്റ് രാധാകൃഷ്ണൻ കാവുമ്പായി, ജനറൽ സെക്രട്ടറി അനിൽകുമാർ ചക്കരക്കല്ല്, ട്രഷറർ അബ്ദുൽ സത്താർ ഇരിട്ടി, സെക്രട്ടറിമാരായ ശ്രീജിത്ത് ചാലാട്, സിദ്ധീഖ് കത്തിച്ചാൽ എന്നിവർ സംബന്ധിച്ചു.

Tags

Latest News