Sorry, you need to enable JavaScript to visit this website.
Wednesday , March   22, 2023
Wednesday , March   22, 2023

ഗാസയില്‍ രോഷവും ദുഃഖവും, ഇസ്രായിലിലേക്ക് റോക്കറ്റുകള്‍ തൊടുത്തു

ഗാസ സിറ്റി - അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ നടത്തിയ മാരകമായ ആക്രമണം ഗാസയില്‍ ദുഃഖവും രോഷവും ഉളവാക്കി. ഇസ്രായേലിലേക്ക് ഫലസ്തീന്‍ പോരാളികള്‍ നിരവധി റോക്കറ്റുകള്‍ തൊടുത്തുവിട്ടു. ഗാസയില്‍ സായുധ സംഘടനകള്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.
ഗാസയില്‍ നിന്ന് ഇസ്രായേലിലേക്ക് രണ്ട് റോക്കറ്റുകള്‍ തൊടുത്തുവിട്ടതായി് ഫലസ്തീന്‍ ഇസ്ലാമിക് ജിഹാദ് അവകാശപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ ഇസ്രായേലിന്റെ അയണ്‍ ഡോം എയര്‍ ഡിഫന്‍സ് സിസ്റ്റം ഇവ വെടിവച്ചു വീഴ്ത്തി, ഹമാസും ഇസ്ലാമിക് ജിഹാദും പോലുള്ള സായുധ ഗ്രൂപ്പുകള്‍ക്ക് സ്വാധീനമുള്ള ഗാസയിലെ സ്ഥലങ്ങളില്‍ ഇസ്രായില്‍ വ്യോമാക്രമണം നടത്തി.
അന്താരാഷ്ട്ര ഇടപെടലിന്റെ പൂര്‍ണ്ണമായ അഭാവത്തില്‍ വെസ്റ്റ് ബാങ്കിന്റെ എല്ലാ ഭാഗങ്ങളും പുതിയ ഇസ്രായില്‍ ഗവണ്‍മെന്റിന്റെ അഭൂതപൂര്‍വമായ കൊലപാതകങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും സാക്ഷ്യം വഹിക്കുകയാണെന്ന് ഇസ്ലാമിക് ജിഹാദ് വക്താവ് ഖാദര്‍ ഹബീബ് പ്രസ്താവനയില്‍ പറഞ്ഞു.
'പലസ്തീന്‍ ജനത ഒറ്റക്ക് ഏറ്റുമുട്ടുന്നിടത്തോളം കാലം, സ്വയം പ്രതിരോധിക്കാനുള്ള ഏക മാര്‍ഗമെന്ന നിലയില്‍ പ്രത്യാക്രമണമല്ലാതെ മറ്റ് വഴികളില്ല, ഹബീബ് പറഞ്ഞു.

 

Latest News