ജിദ്ദ - മക്ക പ്രവിശ്യയിൽ ഖനന നിക്ഷേപ നിയമ ലംഘനങ്ങൾ കണ്ടെത്താൻ ഹെലികോപ്റ്റർ നിരീക്ഷണം ആരംഭിച്ചതായി മക്ക ഗവർണറേറ്റ് അറിയിച്ചു. വ്യവസായ, ധാതുവിഭവ മന്ത്രാലയുമായി സഹകരിച്ചാണ് മക്ക പ്രവിശ്യയിൽ ഖനന നിയമ ലംഘനങ്ങൾ കണ്ടെത്താൻ ഹെലികോപ്റ്റർ നിരീക്ഷണം നടത്തുന്നത്. രാജ്യത്തിന്റെ ശേഷികളും സമ്പത്തും സംരക്ഷിക്കാനാണ് ഹെലികോപ്റ്റർ നിരീക്ഷണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും മക്ക ഗവർണറേറ്റ് പറഞ്ഞു.






