Sorry, you need to enable JavaScript to visit this website.
Wednesday , March   22, 2023
Wednesday , March   22, 2023

വൈന് 90 രൂപ അധികം വാങ്ങി, 10000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

ബംഗളൂരു- വൈന്‍ വാങ്ങിയപ്പോള്‍ 90 രൂപ അധികം വാങ്ങിയ ബാറുടമ 10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി.
ബെംഗളൂരു അര്‍ബന്‍ ഡിസ്ട്രിക്റ്റ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ്'കിംഗ് ഫിഷ്, ദി റെസ്‌റ്റോറന്റ് ആന്‍ഡ് ബാര്‍' ഉടമക്ക് പിഴ വിധിച്ചത്. നഷ്ടപരിഹാരത്തിനൊപ്പം അധിക ചാര്‍ജായ 90 രൂപ തിരികെ നല്‍കാനും കോടതി ഉത്തരവിട്ടു.
വിജയനഗറിലെ അമര്‍ജ്യോതി നഗറില്‍ താമസിക്കുന്ന അഭിഭാഷകനായ കൃഷ്ണയ്യ  (49) കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 13 ന് നാഗര്‍ഭാവി മെയിന്‍ റോഡിലുള്ള ബാറില്‍നിന്നാണ് മഷ്‌റൂം ഫ്രൈയ്‌ക്കൊപ്പം ഒരു കുപ്പി സിഡസ് വൈനും ഓര്‍ഡര്‍ ചെയ്തത്.  സിഡസ് വൈനിനെക്കാള്‍ 90 രൂപ കൂടുതലുള്ള ടൈറ്റില്‍ വൈനിന്റെ പേരാണ് ബില്ലില്‍ രേഖപ്പെടുത്തിയിരുന്നത്. ഇതിനെതിരെ അദ്ദേഹം ഉപഭോക്തൃകോടതിയിയെ സമീപിക്കുകയായിരുന്നു.

 

 

Latest News