Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലോകകപ്പ് വിസിൽ മുഴക്കത്തിന് മുമ്പേ മലപ്പുറത്തെ തെരുവിൽ ആവേശത്തിന്റെ ഫ്‌ളക്‌സുകൾ

കൊണ്ടോട്ടി പുളിക്കലിൽ അർജന്റീന ടീം ആരാധകർ സ്ഥാപിച്ച ഫ്‌ളക്‌സ് ബോർഡുകൾ.
കൊണ്ടോട്ടി പുളിക്കലിൽ ബ്രസീൽ ടീം ആരാധകർ സ്ഥാപിച്ച ഫ്‌ളക്‌സ് ബോർഡുകൾ.

കൊണ്ടോട്ടി - മഞ്ഞക്കിളികൾ എത്ര ഉയരത്തിൽ പറന്നാലും അത് നീലാകാശത്തിന് താഴെ മാത്രം...., കാലിടറിയിട്ടുണ്ട്..കരങ്ങൾ തളർന്നിട്ടുണ്ട്...കണ്ണുകൾ നിറഞ്ഞിട്ടുണ്ട്...പക്ഷെ കാനറികൾ തകർന്നിട്ടില്ല..ചങ്കാണ് നെയ്മർ, ചങ്കിടപ്പാണ് ബ്രസീൽ..... ലോകകപ്പിൽ ബ്രസീലും അർജന്റീനയും നേർക്ക് നേർ ഇതുവരെ ഫൈനലിൽ വന്നിട്ടില്ലെന്നത് ചരിത്രം. എന്നാൽ മലപ്പുറത്തിന്റെ മണ്ണിൽ ബ്രസീലും അർജന്റീനയും നേർക്ക്‌നേർ ഫ്‌ളക്‌സ് ബോർഡിലൂടെ മൽസരിച്ചു തുടങ്ങി. ലോക കപ്പ് ഫുട്‌ബോളിന് ദിവസങ്ങൾ മാത്രമിരിക്കെ മലപ്പുറത്തിന്റെ മണ്ണിൽ ഫുട്‌ബോൾ ആവേശത്തിന് വിസിൽ മുഴങ്ങിയത്. ലോകകപ്പിൽ മുത്തമിടാനെത്തുന്ന ഫുട്‌ബോൾ ടീമുകളെ മതമറന്ന് സ്‌നേഹിക്കുന്ന കാൽപന്തുകളിയുടെ ആരാധകർ ടീമുകൾക്ക് ഫ്‌ളക്‌സുകളുയർത്തി തങ്ങളുടെ ആവേശം വാനോളമുയർത്തുകയാണ്.


ലോകകപ്പ് ഫുട്‌ബോൾ ടീമുകളുടെ ചിത്രങ്ങൾക്കൊപ്പം തങ്ങളുടെ ചിത്രവും നെഞ്ചിനുളളിലെ ആവേശം അക്ഷരങ്ങളാക്കിയുമാണ് മൽസരിച്ച് ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിച്ചുവരുന്നത്. ഗ്രാമങ്ങൾ തൊട്ട് നഗരങ്ങൾ വരെ ലോകകപ്പ് ആവേശം നിറച്ച ഫഌക്‌സ് ബോർഡുകളാണ് ഉയരുന്നത്. ബ്രസീൽ, അർജന്റീന ടീമുകൾക്കാണ് മലപ്പുറത്ത് ആരാധകർ ഏറെയുളളത്. ആയതിനാൽ ചെറുതും വലുതുമായ ഫ്‌ളക്‌സ് ബോർഡുകൾ ഇരു ടീമുകളുടേയും മഹിമ പറഞ്ഞാണ് ഉയർത്തുന്നത്. ജർമ്മനി, പോളണ്ട്, ഇംഗ്ലണ്ട്, സ്‌പെയിൻ തുടങ്ങിയവർക്കും ആരാധകർ കുറവില്ല.
ലോകകപ്പ് കളിക്കാരുടെ ഫോട്ടോക്കൊപ്പം ആവേശം നിറക്കുന്ന വാചകങ്ങളാണ് ബോർഡുകളിൽ നിറയുന്നത്. ഒരുങ്ങി വന്നാൽ ഒതുങ്ങി നിന്നോണം അല്ലെങ്കിൽ ഒരുങ്ങി വരും ഒതുക്കി നിർത്താൻ. എന്ന് അർജന്റീന പറയുമ്പോൾ, കാലം ആശാനെന്ന് പേരിട്ട് വിളിച്ച മാനേജർ ടീറ്റയും കൂട്ടരും ചങ്ങലക്കെട്ടഴിച്ച് വരുന്ന പടക്കൂറ്റൻ പട ബ്രസീൽ... എതിർ ടീമുകളെ അക്ഷരങ്ങൾ കൊണ്ട് ചാട്ടുളിയെറിഞ്ഞ് ഒളിഞ്ഞും തെളിഞ്ഞും മുറിവേൽപ്പിക്കാനും ടീം ആരാധകർ മൽസരിക്കുന്നു. ടീമുകളുടെ ജെഴ്‌സിയുടെ നിറം തന്നെ ബോർഡുകൾക്ക് നൽകിയും ലോക രാജ്യങ്ങളുടെ കൊടിയുയർത്തിയും ആവേശം ഉയർത്തുന്നവരുമുണ്ട്. ഫുട്‌ബോൾ ഇതിഹാസങ്ങളായ പെലെയും, മറഡോണയടക്കം ഇനി മലപ്പുറത്തിന്റെ തെരുവീഥിയിൽ ഫുട്‌ബോളിന്റെ ആവേശം ഉയർത്തും.

Latest News