Sorry, you need to enable JavaScript to visit this website.

ഗാർഹിക തൊഴിലാളിയുടെ ഇഖാമ  മൂന്നു മാസത്തേക്കു പുതുക്കാമോ?

ചോദ്യം: ഞാനൊരു ഹൗസ് ഡ്രൈവറാണ്. എന്റെ  ഇഖാമക്ക് 20 ദിവസമേ കാലാവധിയുള്ളൂ. ഫൈനൽ എക്‌സിറ്റിൽ പോകാൻ ആഗ്രഹിക്കുന്നു. അതിനു മുമ്പായി ഇഖാമ മൂന്നു മാസത്തേക്കു കൂടി പുതിക്കിയാൽ കൊള്ളാമെന്നുണ്ട്. അതിനു സാധിച്ചില്ലായെങ്കിൽ ഒരു വർഷത്തേക്കു പുതുക്കിയാൽ ഇഖാമക്കു വരുന്ന ഫീസിൽ മൂന്നു മാസം കഴിച്ചുള്ളതിന്റെ ബാക്കി തുക ലഭിക്കുമോ?

ഉത്തരം: ഇമിഗ്രേഷൻ നിയമ പ്രകാരം ഗാർഹിക തൊഴിലാളികളുടെ ഇഖാമ മൂന്നു മാസത്തേക്കു പുതുക്കാൻ കഴിയില്ല. മുന്നു മാസത്തേക്ക് ഇഖാമ പുതുക്കാൻ സാധിക്കുന്നത് തൊഴിൽ വിസയിലുള്ള തൊഴിലാളികളുടേതു മാത്രമാണ്. ഗാർഹിക തൊഴിലാളികളുടെ വിസ ഈ ഗണത്തിൽ വരില്ല. അതിനാൽ തൊഴിൽ,  മനുഷ്യ വിഭവശേഷി മന്ത്രാലയവുമായി ഗാർഹിക തൊഴിലാളി വിസ ലിങ്ക് ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെ തൊഴിൽ മന്ത്രാലയത്തിൽനിന്നുള്ള വർക് പെർമിറ്റ് ഗാർഹിക തൊഴിലാളികൾക്ക് ലഭ്യവുമല്ല. വർക് പെർമിറ്റുള്ളവർക്കു മാത്രമേ മൂന്ന്, ആറ്, ഒരു വർഷം എന്ന രീതിയിൽ ഇഖാമ പുതുക്കാൻ സാധിക്കൂ. നിങ്ങൾക്ക് ഇഖാമയുടെ കാലാവധി കഴിയുന്നതിനു മുമ്പായി ഫൈനൽ എക്‌സിറ്റ് നേടാം. ഫൈനൽ എക്‌സിറ്റ് അടിച്ച ശേഷം അന്നു മുതൽ 60 ദിവസം കൂടി സൗദിയിൽ തങ്ങാം. അതല്ലെങ്കിൽ ഒരു വർഷത്തേക്ക് ഇഖാമ പുതുക്കിയ ശേഷം ആഗ്രഹിക്കുന്നതു പോലെ ഫൈനൽ എക്‌സിറ്റ് അടിക്കാം.


ഫൈനൽ എക്‌സിറ്റ് ലഭിച്ച ശേഷം ഇഖാമയുടെ കാലാവധി കഴിഞ്ഞാൽ

ചോദ്യം:  ഫൈനൽ എക്‌സിറ്റ് ലഭിച്ച എനിക്ക് രാജ്യം വിടാൻ ഇനി 25 ദിവസം കൂടിയുണ്ട്. പക്ഷേ, എന്റെ ഇഖാമയുടെ കാലാവധി കഴിഞ്ഞ ആഴ്ചയിൽ തീർന്നു. ഇനി സൗദി വിട്ടുപോകുമ്പോൾ വിമാനത്താവളത്തിൽ തടസ്സം വല്ലതും ഉണ്ടാകുമോ?

ഉത്തരം: ഫൈനൽ എക്‌സിറ്റ് അടിക്കുമ്പോൾ ഇഖാമക്ക് കാലാവധിയുണ്ടാവൽ നിർബന്ധമാണ്. എന്നാൽ ഫൈനൽ എക്‌സിറ്റ് ലഭിച്ച ശേഷം കാലാവധി അവസാനിച്ചാലും എക്‌സിറ്റ് ലഭിച്ച ദിവസം മുതൽ 60 ദിവസം കൂടി രാജ്യത്തു തങ്ങാം. ഈ നിശ്ചിത സമയത്തിനകം രാജ്യം വിട്ടില്ലെങ്കിൽ ആയിരം റിയാൽ പിഴ ഒടുക്കണമെന്നു മാത്രമല്ല, ഇഖാമ പുതുക്കുകയും ചെയ്യണം. ഇഖാമ പുതുക്കുമ്പോൾ നിലവിലെ ഫീസുകൾക്കു പുറമെ കാലാവധി അവസാനിച്ച ശേഷം പുതുക്കുന്നുവെന്ന കാരണത്താലുള്ള 500 റിയാൽ കൂടി ഫൈൻ നൽകേണ്ടി വരും. അതിനു ശേഷം ഫൈനൽ എക്‌സിറ്റ് അടിച്ചു പോകാം. ഇഖാമ കാലാവധി തെറ്റി പുതുക്കുന്നത് രണ്ടാം തവണയാണെങ്കിൽ ആയിരം റിയാലാണ് പിഴ.
 

Tags

Latest News