ദമാം - അശ്ശർഖിയ നഗരസഭയിലെ വെസ്റ്റ് ദമാം ബലദിയക്കു കീഴിലെ പരസ്ഥിരി ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനകൾക്കിടെ ഗുരുതരമായ നിയമ ലംഘനങ്ങൾക്ക് മൂന്നു സ്ഥാപനങ്ങൾ അടപ്പിച്ചു. പതിമൂന്നു സ്ഥാപനങ്ങൾക്ക് പിഴകൾ ചുമത്തുകയും ചെയ്തു. ആരോഗ്യ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ കഴിഞ്ഞ ദിവസം 20 ഡ്രൈവ്-ത്രൂ കോഫി ഷോപ്പുകളിലാണ് വെസ്റ്റ് ദമാം ബലദിയ ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തിയത്.






