ഹസ ഒ.ഐ.സി.സി റിപ്പബ്ലിക് ദിനം ആഘോഷിച്ചു

അൽ ഹസ- ഇന്ത്യയുടെ 74ാമത് റിപ്പബ്ലിക് ദിനം അൽ ഹസ ഒഐസിസിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഹുഫൂഫ് സംസം ഹോസ്പിറ്റൽ പരിസരത്ത് നടന്ന പരിപാടികളിൽ ഹോസ്പിറ്റൽ സ്റ്റാഫിനും സന്ദർശകർക്കുമടക്കം  മധുര പലഹാരങ്ങളൂം പായസവും വിതരണം ചെയ്ത് ആഘോഷ പരിപാടികൾ വർണ്ണാഭമാക്കി. ഹുഫൂഫ് ഒഐസിസി നേതാവ് ശാഫി കുദിർ ഇന്ത്യൻ ദേശീയപതാക ഉയർത്തി. കൺവീനർ കൊല്ലം നവാസിന്റെ അധ്യക്ഷതയിൽ കൂടിയ സാംസ്‌കാരിക സമ്മേളനത്തിൽ മുതിർന്ന നേതാവ് ബി.എം ഷാജി റിപ്പബ്ലിക് ദിന പ്രഭാഷണം നടത്തി.
വെറുപ്പിന്റെയും ഹുങ്കിന്റെയും രാഷ്ട്രീയത്തിനെതിരെ സ്‌നേഹത്തിന്റെ പാത തെളിയിച്ച് 3500 കിലോമീറ്ററുകൾ താണ്ടി ചരിത്രമുറങ്ങുന്ന കാശ്മീരിന്റെ മണ്ണിലൂടെ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഫവാസ് ശാഫി അഖണ്ഡ ഭാരത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഉമർ കോട്ടയിൽ, ശാഫി കുദിർ, ഷമീർ പനങ്ങാടൻ, റീഹാന നിസാം, ലിജു വർഗീസ്, സലീം പോത്തംകോട്, അഷ്‌റഫ് കരുവത്ത്, അഹമ്മദ് കോയ, കുഞ്ഞുമോൻ കായംകുളം, നൗഷാദ് താനൂർ, വിനോദ് കൊല്ലം എന്നിവർ പ്രസംഗിച്ചു. നിസാം വടക്കേകോണം സ്വാഗതവും ഹരി സോപാനം നന്ദിയും പറഞ്ഞു.
ഷാജി ആലപ്പുഴ, രമണൻ കായംകുളം, മൊയ്തീൻകുട്ടി കെ.എൻ, മനോജ് സംസം, ഷിബു കൊല്ലം, അഷ്‌റഫ് തിരുവനന്തപുരം, നൗഷാദ് കൊല്ലം, മനു സംസം എന്നിവർ നേതൃത്വം നല്കി. ദേശഭക്തി ഗാനാലാപനവും നടന്നു. -സൈഫ് വേളമാനൂർ

Tags

Latest News