ദമാം അൽ മുന ഇന്റർനാഷണൽ സ്‌കൂളിൽ റിപ്പബ്ലിക് ദിനാഘോഷം

ദമാം- അൽ മുന ഇന്റർനാഷണൽ സ്‌കൂളിൽ റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ പ്രിൻസിപ്പൽ മമ്മു മാസ്റ്റർ പതാക ഉയർത്തി. കിഴക്കൻ പ്രവിശ്യ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഹുസ്സൈൻ അൽ മഖ്ബൂൽ മുഖ്യാതിഥിയായി. 
മാനേജിങ് ഡയറക്ടർ ഡോ. ടി.പി മുഹമ്മദ്, മാനേജർ നാസർ അൽ സഹ്റാനി, വൈസ് പ്രിൻസിപ്പൽ കാദർ മാസ്റ്റർ,  ഹെഡ് മാസ്റ്റർ പ്രദീപ് കുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ഇന്ത്യയുടെ ഭരണഘടനാ  സംവിധാനവും വിദ്യാഭ്യാസ പുരോഗതിയും ലോകത്തിനു തന്നെ മാതൃകയാണെന്ന് ഹുസ്സൈൻ അൽ മഖ്ബൂൽ ആശംസ സന്ദേശത്തിൽ പറഞ്ഞു. സൗദിയിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കും ഇന്ത്യൻ സമൂഹത്തിനും അദ്ദേഹം റിപ്പബ്ലിക് ദിന ആശംസകൾ നേർന്നു. 
 

Tags

Latest News