ലോകത്തിലെ ആദ്യത്തെ ഈത്തപ്പഴ ഷവര്‍മ അല്‍അഹ്‌സയില്‍

അല്‍ അഹ്‌സ- ലോകത്തിലെ ആദ്യത്തെ ഈത്തപ്പഴ ഷവര്‍മ അല്‍അഹ്‌സയില്‍ ഉണ്ടാക്കി.  അല്‍അഹ്‌സ മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന ഈത്തപ്പഴ ഉത്സവത്തിന്റെ ഭാഗമായാണ് ഈ വ്യത്യസ്ത വിഭവം.  'ഓ, മധുരമുള്ള ഈത്തപ്പഴം- 2023 എന്നതാണ് ഉത്സവത്തിന്റെ പ്രമേയം.
അല്‍അമാന ഹെറിറ്റേജ് കാസിലില്‍ അല്‍അഹ്‌സ ഈത്തപ്പഴ വിപണനത്തില്‍ പങ്കെടുത്ത ഈത്തപ്പഴ വ്യാപാരി അലി അല്‍യാസ്മിനാണ് ഊ പുതിയ ഉല്‍പ്പന്നത്തിന്റെ ശില്‍പി.  'ഈന്തപ്പഴം ഷവര്‍മ' യുടെ പ്രധാന ഘടകങ്ങള്‍ പഞ്ചസാര, ഈന്തപ്പഴം പൊടി, വ്യത്യസ്ത ഇനം ഈന്തപ്പഴം, അണ്ടിപ്പരിപ്പ് എന്നിവയാണ്. ഭാരം ഏകദേശം 40 കിലോഗ്രാം.


അല്‍അഹ്‌സ ഗവര്‍ണറേറ്റിലെ ഈന്തപ്പഴ ഉത്സവത്തിന്റെ എല്ലാ പതിപ്പുകളിലും താന്‍ പങ്കെടുത്തിട്ടുണ്ടെന്നും ഈ വര്‍ഷം അവസാനമായി നിര്‍മ്മിച്ചത് 'ഡേറ്റ് ഷവര്‍മ' ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള സന്ദര്‍ശകര്‍ ഇവിടെ എത്തുന്നുണ്ട്.
കഴിഞ്ഞ ബുധനാഴ്ച സൗദ് ബിന്‍ നായിഫ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനാണ് അല്‍അഹ്‌സ ഈന്തപ്പഴം വിപണന ഉത്സവം ഉദ്ഘാടനം ചെയ്തത്.
ജനപ്രിയ കാര്‍ഷിക ഉല്‍പന്നത്തില്‍നിന്ന് അല്‍അഹ്‌സക്കും രാജ്യത്തിനും സാമ്പത്തിക, നിക്ഷേപ ഉല്‍പന്നമാക്കി ഈന്തപ്പഴത്തെ മാറ്റുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

 

Tags

Latest News