ആലുവ അസ്ഹറുൽ ഉലൂം വൈജ്ഞാനിക രംഗത്ത് ഉന്നത മാതൃക

തണൽ എറണാകുളം ജിദ്ദ ചാപ്റ്റർ സംഘടിപ്പിച്ച പരിപാടിയിൽ അബൂബക്കർ ഫാറൂഖി സംസാരിക്കുന്നു. 

ജിദ്ദ- ആലുവ കേന്ദ്രമായി പ്രവർത്തിക്കുന്ന ഉന്നത കലാലയമായ അസ്ഹറുൽ ഉലൂം സ്ഥാപന സമുച്ചയം മത ധാർമിക രംഗത്ത് ഉന്നതമായ മാതൃകയാണ് കാഴ്ച വെക്കുന്നതെന്ന് അസ്ഹർ ഉലൂം അക്കാദമിക് ചെയർമാനും ട്രസ്റ്റ് സെക്രട്ടറിയും ജമാഅത്തെ ഇസ്‌ലാമി ജില്ലാപ്രസിഡന്ററുമായ അബൂബക്കർ ഫാറൂഖി അഭിപ്രായപ്പെട്ടു. പ്രമുഖ പണ്ഡിതനായ ജമാൽ മൂഹിയുദ്ധീൻ ആലുവായിയുടെ കാർമികത്തിൽ സ്ഥാപിതമായ അസ്ഹർ സാമൂഹിക സാംസ്‌കാരിക രംഗത്ത് ഇതിനകം തന്നെ തനതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 
തണൽ എറണാകുളം ജിദ്ദ ചാപ്റ്റർ സംഘടിപ്പിച്ച പരിപാടിയിൽ അസ്ഹറുൽ ഉലൂം സ്ഥാപനങ്ങളെ അബൂബക്കർ ഫാറൂഖി പരിചയപ്പെടുത്തി. അസ്ഹർ അലുംനി പ്രസിഡന്റ് ജമാൽ അസ്ഹരി 'പ്രവാസികളുടെ കുടുംബം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.
തണൽ ജിദ്ദ ചാപ്റ്റർ പ്രസിഡന്റ് നിസാർ കെ.കെ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്മാരായ അഡ്വ. ഫിറോസ്, റഷീദ് എടവനക്കാട്, ജോയിന്റ് സെക്രട്ടറി ശിഹാബ് അലിയാർ, ട്രഷറർ ഷെരീഫ് ഇടപ്പള്ളി എന്നിവർ നേതൃത്വം നൽകി. അസ്ഹർ പൂർവ വിദ്യാർത്ഥി അബ്ദുസ്സുബുഹാൻ സമാപന പ്രസംഗം നടത്തി.

 

Tags

Latest News