ജിദ്ദ- ഉംറ നിർവഹണത്തിന് എത്തിയ കെ.എസ്.യു പത്തനംതിട്ട ജില്ല കമ്മിറ്റി പ്രസിഡന്റും മുൻ പത്തനംതിട്ട മുനിസിപ്പാലിറ്റി കൗൺസിലറും കുലശേഖരപതി ജമാഅത്ത് പ്രസിഡന്റുമായ അൻസർ മുഹമ്മദിനു (ഷാകുട്ടൻ) ജിദ്ദ ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റി സ്വീകരണം നൽകി. ജില്ല പ്രസിഡന്റ് അനിൽ കുമാർ പത്തനംതിട്ട ഷാൾ അണിയിച്ചു. ഗ്ലോബൽ കമ്മിറ്റി അംഗം അലി തേക്കുതോട്, വെസ്‌റ്റേൺ റീജിയൻ ജനറൽ സെക്രട്ടറി നൗഷാദ് അടൂർ, ജില്ല വൈസ് പ്രസിഡന്റ് അയൂബ് ഖാൻ പന്തളം, ജില്ല ജനറൽ സെക്രട്ടറി സിയാദ് അബ്ദുള്ള, പടുതോട് നാഷണൽ കമ്മിറ്റി അംഗം മനോജ് മാത്യു അടൂർ, എക്‌സിക്യൂട്ടീവ് അംഗം സൈമൺ വർഗീസ് പത്തനംതിട്ട, നിയാസ് അലി, അനിൽ കുമാർ പത്തനംതിട്ട എന്നിവർ ചടങ്ങിൽ പങ്കെടുത്തു.






