Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കർണാടകയിലെ അത്ഭുത ബാലൻ പുരസ്‌കാര നിറവിൽ

ഈ വർഷത്തെ പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരം നേടിയവരിൽ കർണാടകയിൽനിന്നുള്ള എട്ടു വയസ്സായ ആൻഡ്രോയിഡ് ഡെവലപ്പറും.
ഋഷി ശിവ പ്രസന്നയെന്ന ഈ പ്രതിഭ ഏറ്റവും പ്രായം കുറഞ്ഞ സർട്ടിഫൈഡ് ആൻഡ്രോയിഡ് ഡെവലപ്പറാണ്. എലമെന്റ്‌സ് ഓഫ് എർത്ത് എന്ന ഗ്രന്ഥത്തിന്റെ കർത്താവ് കൂടിയാണ് അപാര കഴിവ് പ്രകടിപ്പിക്കുന്ന ഋഷി ശിവ പ്രസന്ന. 
രാഷ്ട്രപതി ദ്രൗപദി മുർമുവാണ് കഴിഞ്ഞ ദിവസം 2023 ലെ ബാല പുരസ്‌കാരങ്ങൾ സമ്മാനിച്ചത്. ആൻഡ്രോയിഡ് ആപ് സ്റ്റോറിനായി ഋഷി പ്രസന്ന മൂന്ന് ആപ്പുകളാണ് വികസിപ്പിച്ചത്. ഇത് കണക്കിലെടുത്തുകൊണ്ടാണ് പുരസ്‌കാരത്തിനു തെരഞ്ഞെടുത്തത്. പൊതുവെ ഐ.ക്യൂ ശരാശരി 85-115 ആണെങ്കിലും ഈ ബാലന്റെ ഐ.ക്യൂ 180 ആണ്. ആൽബർട്ട് ഐൻസ്റ്റീന്റെ ഐ.ക്യൂ 160 ആയിരുന്നുവെന്നോർക്കണം. 
ലോകത്തെ ഏറ്റവും പഴക്കം ചെന്നതും ഏറ്റവും പ്രമുഖവുമായ ഹൈ ഐ.ക്യൂ സൊസൈറ്റിയിൽ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് ഋഷി. നാലു വയസ്സും അഞ്ച് മാസവും പ്രായമായപ്പോഴാണ് സൊസൈറ്റിയിൽ ചേർന്നത്. സാധാരണ കുട്ടികൾ മൂന്നാം വയസ്സിലാണ് അക്ഷരമാല പഠിക്കുന്നതെങ്കിൽ രണ്ടാം വയസ്സിൽ തന്നെ ഋഷി വായന തുടങ്ങിയിരുന്നു. 

Latest News