മസ്ജിദുല്‍ ഹറമിലെ മുഖ്യമുദരിസുമായി നാസര്‍ ഫൈസി കൂടത്തായി കൂടിക്കാഴ്ച നടത്തി

നാസര്‍ ഫൈസി കൂടത്തായി, ശൈഖ് അലിയ്യുശരീഫിനെ സന്ദര്‍ശിശിച്ചപ്പോള്‍.
ശൈഖ് അലിയ്യുശരീഫ്

മക്ക - മസ്ജിദുല്‍ ഹറമിലെ ചീഫ് മുദരിസും ശൈഖ് അബ്ദുറഹ്മാന്‍ അല്‍ സുദൈസിനെപ്പോലുള്ള പ്രമുഖ പണ്ഡിതന്മാരുടെ ഗുരുനാഥനുമായ ശൈഖ് ശറഫുബിന്‍ അലിയ്യുശരീഫിനെ പ്രമുഖ സുന്നി നേതാവ് നാസര്‍ ഫൈസി കൂടത്തായി സന്ദര്‍ശിച്ചു.   ഉംറ നിര്‍വഹിക്കാനെത്തിയതാണ് നാസര്‍ ഫൈസി. സൗദി അറേബ്യയില്‍ നിന്ന്് ആദ്യമായി ഇസ്‌ലാമിക വിഷയത്തില്‍ ഡോക്ടറേറ്റ്് നേടുകയും ന്യൂദല്‍ഹിയുള്‍പ്പെടെ വിവിധ ഇന്ത്യന്‍ നഗരങ്ങളിലെ മസ്ജിദുകളില്‍ സന്ദര്‍ശനം നടത്തുകയും ചെയ്ത അലിയ്യുശരീഫിന് സൗദിയിലും പുറത്തും നിരവധി ശിഷ്യഗണങ്ങളുണ്ട്. ഷെയ്ഖ് റഫീഖും നാസര്‍ ഫൈസിക്കൊപ്പമുണ്ടായിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

 

Tags

Latest News