Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രിയും ഗവര്‍ണ്ണറും ഇപ്പോള്‍ അടയും ചക്കരയും, കേരളം ലോകത്തിന് പ്രചോദനമെന്ന് ഗവര്‍ണ്ണര്‍

തിരുവനന്തപുരം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പതാക ഉയര്‍ത്തിയതോടെ സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി. മലയാളത്തില്‍ പ്രസംഗിച്ചുകൊണ്ടായിരുന്നു ആഘോഷപരിപാടികള്‍ക്ക് ഗവര്‍ണര്‍ തുടക്കം കുറിച്ചത്. ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്ക് റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്നതും മലയാളത്തില്‍ ആയിരുന്നു. പിണറായി വിജയന്‍ സര്‍ക്കാരിനെ വാനോളം പ്രശംസിച്ചായിരുന്നു ഗവര്‍ണറുടെ പ്രസംഗം. സാമൂഹിക സുരക്ഷയില്‍ കേരളം മികച്ച മാതൃകയായി. ലോകത്തിന് തന്നെ പ്രചോദനമായി . സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം അടിസ്ഥാന സൗകര്യമേഖലയുടെ ഉന്നമനത്തിന് ഊന്നല്‍ നല്‍കുന്നു.വ്യവസായ വളര്‍ച്ചയില്‍ രാജ്യത്തിന്റെ പുരോഗതിയില്‍ നിന്ന് കേരളം പ്രചോദനമുള്‍ക്കൊണ്ടു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ മികച്ച നേട്ടം ഉണ്ടാക്കിയെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു.

ഭവന രഹിതര്‍ക്കുള്ള ലൈഫ് പദ്ധതിയേയും ഗവര്‍ണര്‍ പുകഴ്ത്തി. എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന രാജ്യത്തിന്റെ സ്വപ്നത്തിന് ലൈഫ് പദ്ധതി കരുത്ത് പകര്‍ന്നു. ആരോഗ്യമേഖലയില്‍ കേരളം വലിയ നേട്ടങ്ങളുണ്ടാക്കി. ആര്‍ദ്രം മിഷന്‍ കേരളത്തിന്റെ ആരോഗ്യ മേഖലയെ പുനക്രമീകരിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ വരെ  ഈ പുരോഗതി വ്യക്തമാണ്. കേരളത്തിന്റെ കാര്‍ഷിക പദ്ധതികള്‍ ഭക്ഷ്യ സുരക്ഷയും കര്‍ഷകര്‍ക്ക് മികച്ച വരുമാനവും തൊഴില്‍ സാധ്യതയും ഉറപ്പാക്കിയെന്നും ഗവര്‍ണര്‍ പറഞ്ഞു

നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാറിനെയും പുകഴ്ത്താനും ഗവര്‍ണ്ണര്‍ മറന്നില്ല. മോഡിയുടെ നേതൃത്വത്തിലുള്ള ഭരണം ഇന്ത്യയെ 5ാമത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റി. തീവ്രവാദത്തിനെതിരെ നടക്കുന്നത് സന്ധിയില്ലാത്ത നിലപാട് ആണ്. ആഗോള തലത്തില്‍ തീവ്രവാദത്തിനും പകര്‍ച്ചവ്യാധികള്‍ക്കും എതിരായ പോരാട്ടത്തില്‍ ഇന്ത്യ നേതൃസ്ഥാനത്തെന്ന് ഗവര്‍ണര്‍ പറഞ്ഞു.

 

 

 

Latest News